EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: രാജീവ് ഗാന്ധി വധക്കേസ് പ്രതി മരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > രാജീവ് ഗാന്ധി വധക്കേസ് പ്രതി മരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്
News

രാജീവ് ഗാന്ധി വധക്കേസ് പ്രതി മരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്

Web News
Last updated: February 12, 2024 11:22 AM
Web News
Published: February 12, 2024
Share

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവന്‍ അപകടാവസ്ഥയിലാണെന്ന കേസിലെ മറ്റൊരു പ്രതിയും മുരുകന്റെ ഭാര്യയുമായ നളിനി. ഇക്കാര്യം ഉന്നയിച്ച് നളിനി തമിഴ്‌നാട് സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. മരുകനെ പാര്‍പ്പിച്ചിരിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപില്‍ ഒട്ടും സൗകര്യങ്ങളില്ലെന്നും നേരത്തെ കഴിഞ്ഞിരുന്ന വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിനേക്കാള്‍ മോശമാണ് സാഹചര്യമെന്നും കത്തില്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മുരുകന്‍ ക്യാംപിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് കാണിച്ചും മറ്റു ആവശ്യങ്ങള്‍ ഉന്നയിച്ചും നിരാഹാര സമരം ആരംഭിച്ചത്. മുരുകന്റെ ആരോഗ്യനില മോശമാണെന്നും ഇയാള്‍ അബോധാവസ്ഥയിലാണെന്നും ജീവന്‍ അപകടത്തിലാണെന്നും കത്തില്‍ പറയുന്നുണ്ട്.

രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ മുരുകന്‍, നളിനി, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ 2022 നവംബറിലാണ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതരാക്കുന്നത്. എന്നാല്‍ ശ്രീലങ്കന്‍ സ്വദേശികളായ ഇവര്‍ക്ക് പാസ്‌പോര്‍ട്ടോ മറ്റു യാത്രാ രേഖകളോ ഇല്ലാത്തതിനാല്‍ മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ തിരുച്ചിറപ്പള്ളിയിലെ ക്യാംപിലേക്ക് മാറ്റിയത്. എന്നാല്‍ ക്യാംപിലെ സ്ഥിതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ നേരത്തെയും സമരം ചെയ്തിരുന്നു.

TAGGED:muruganRajiv Gandhi assassination caseTamilnadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഷാരോണ്‍ കൊലക്കേസ്: പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ

November 6, 2022
News

ഇന്തോനേഷ്യയിലെ ഭൂചലനം: മരണ സംഖ്യ ഉയരുന്നു

November 22, 2022
News

സ്ത്രീകൾക്ക് ജിമ്മിൽ പ്രവേശിക്കുന്നതിന് താലിബാന്റെ വിലക്ക്

November 11, 2022
News

കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കിടന്ന് മദ്യപൻ: മൂന്ന് ട്രെയിനുകൾ വൈകി

August 30, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?