EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഇറച്ചിയെന്ന പേരില്‍ കുപ്പിയില്‍ കഞ്ചാവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഇറച്ചിയെന്ന പേരില്‍ കുപ്പിയില്‍ കഞ്ചാവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
News

ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഇറച്ചിയെന്ന പേരില്‍ കുപ്പിയില്‍ കഞ്ചാവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Web News
Last updated: February 8, 2024 4:58 PM
Web News
Published: February 8, 2024
Share

അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ച് പോകുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കി. മലപ്പുറം എടവണ്ണപ്പാറയിലാണ് സംഭവം. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായി.

ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പികെ ഷമീം (23) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്ന് പറഞ്ഞാണ് ഷമീം സുഹൃത്തായ ഫൈസലിന് ഇറച്ചിയടങ്ങിയ പെട്ടിയില്‍ കഞ്ചാവ് വെച്ച് നല്‍കിയത്. ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റിപായ്ക്ക് ചെയ്യുന്നതിനിടെയാണ് ഫൈസലിന് കഞ്ചാവ് ശ്രദ്ധയില്‍പ്പെടുന്നത്.

പ്ലാസ്റ്റിക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിലാണ് കഞ്ചാവ് അടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്. ഉടന്‍ വാഴക്കാട് സ്‌റ്റേഷനിലെത്തി ഫൈസല്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഉടന്‍ തന്നെ പൊലീസ് ഷമീമിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുമെന്നും ഫൈസല്‍ അറിയിച്ചു.

TAGGED:GulfGulf NewsMalappurammalappuram expat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNewsSports

ഖത്തർ ലോകകപ്പ് മത്സരക്രമം അറിയാം

September 21, 2022
News

എയർസ്ട്രിപ്പിന് 129 കോടി രൂപ അനുവദിച്ച് ‘ഉഡാൻ ‘

August 19, 2022
News

പട്ടാളക്കാരനെ ചാപ്പ കുത്തിയ സംഭവം: ആദ്യമേ സംശയം തോന്നിയെന്ന് നാട്ടുകാർ, സമാധാനറാലി സംഘടിപ്പിച്ചു

September 27, 2023
News

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യത

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?