EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ബംഗാളില്‍ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തും’, ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് മമത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ബംഗാളില്‍ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തും’, ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് മമത
News

‘ബംഗാളില്‍ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തും’, ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് മമത

Web News
Last updated: January 24, 2024 2:09 PM
Web News
Published: January 24, 2024
Share

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കെ ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

ഇന്ത്യ മുന്നണിയുമായി നടത്തിയ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസുമായി നടത്തിയ സീറ്റ് ചര്‍ച്ച പരാജയപ്പെട്ടതായി മമത സൂചിപ്പിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയെന്നും അതിനാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത അറിയിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലൂടെ കടന്ന് പോയത് അറിയിച്ചില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

‘കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും ഇനിയില്ല. ഞാന്‍ എപ്പോഴും പറയുന്നതാണ് ബിജെപിക്കെതിരെ ബംഗാളില്‍ ഒറ്റയ്ക്ക് പൊരുതും. രാജ്യത്ത് എന്തുസംഭവിക്കുമെന്നതിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. ഞങ്ങള്‍ ബംഗാളിലെ ഒരു മതേതര പാര്‍ട്ടിയാണ്. ബിജെപിയെ ഞങ്ങള്‍ ഒറ്റയ്ക്ക് പരാജയപ്പെടുത്തും. ഞാനും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഞങ്ങളുടെ സംസ്ഥാനത്തിലൂടെ കടന്ന് പോയത് ഞങ്ങളെ അറിയിച്ചില്ല,’ മമത പറഞ്ഞു.

മമത ബാനര്‍ജി അവസരവാദിയാണെന്നും മമതയുടെ പിന്തുണയില്ലാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ തീരുമാനം.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചങ്ങരംകുളത്ത് കല്ല്യാണവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി കൂട്ടയടി: നിരവധി പേർക്ക് പരിക്ക്

May 1, 2023
News

കളമശ്ശേരി സ്ഫോടനം എൻഐഎ അന്വേഷിക്കും: അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു

October 29, 2023
News

എലിസബത്ത് രാജ്ഞിയുടെ നേതൃത്വം ചരിത്രത്തിൽ അനശ്വരമാകും: സൽമാൻ രാജാവ്

September 9, 2022
News

ദക്ഷിണാഫ്രിക്കയും സൗദിയും സഹകരണ കരാറിൽ ഒപ്പുവച്ചു

October 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?