EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന പ്രസ്താവന, കെ ബി ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന പ്രസ്താവന, കെ ബി ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത്
News

ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന പ്രസ്താവന, കെ ബി ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത്

Web News
Last updated: January 19, 2024 1:02 PM
Web News
Published: January 19, 2024
Share

ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ എം എല്‍ എ വികെ പ്രശാന്ത്. തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും, ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനെ ലാഭകരമാക്കാനും , കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആര്‍.ടി.സി ചെയ്യേണ്ടതെന്നും വികെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

110 ഇ ബസുകളാണ് തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ ഓടുന്നത്. ഇതില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ഇ സേവയില്‍ 950 ഇ ബസുകള്‍ കൂടി കിട്ടാനുണ്ട്. എന്നാല്‍ ലാഭകരമല്ലെന്ന നിലപാട് സ്വീകരിച്ചാല്‍ ഈ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാകും.

മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു ലാഭകരമല്ലെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതിയാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നഷ്ടത്തിലാണെന്ന് പ്രഖ്യാപിച്ചത്. വൈദ്യുതി, വാടക ഉള്‍പ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റര്‍ ചെലവെന്നാണ് മൂന്ന് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വരവ് 46 രൂപയാണെന്നും പറയുന്നു. എന്നാല്‍ ഒരു ഇ ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസല്‍ ബസുകള്‍ വാങ്ങിക്കാമെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

TAGGED:Electric busKB Ganeshkumar MLAThiruvananthapuramvk prasanth
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം

You Might Also Like

EntertainmentNews

‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ സ്ഫടികം വീണ്ടും തിയറ്ററുകളിലേക്ക്

November 29, 2022
News

ഇങ്ങനെയൊരു ആശയക്കുഴപ്പം മുൻപ് കണ്ടിട്ടില്ല: ഇന്ത്യയുടെ പലസ്തീൻ നിലപാടിനെ വിമർശിച്ച് ശരദ് പവാർ

October 28, 2023
News

പഠാനിൽ ഗാനങ്ങളിലുൾപ്പെടെ മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ്

December 29, 2022
News

കോണ്‍ഗ്രസിന്റേത് കൂട്ടായ വിജയം, എല്ലാവര്‍ക്കും നന്ദി; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി ഡികെ ശിവകുമാര്‍

May 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?