EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അവസാനമായി ഇതാണ് എനിക്ക് പറയാനുള്ളത്’, കുട്ടികളുടെ യാത്രയയപ്പില്‍ സംസാരിച്ചു നിര്‍ത്തി, അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘അവസാനമായി ഇതാണ് എനിക്ക് പറയാനുള്ളത്’, കുട്ടികളുടെ യാത്രയയപ്പില്‍ സംസാരിച്ചു നിര്‍ത്തി, അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
News

‘അവസാനമായി ഇതാണ് എനിക്ക് പറയാനുള്ളത്’, കുട്ടികളുടെ യാത്രയയപ്പില്‍ സംസാരിച്ചു നിര്‍ത്തി, അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

Web News
Last updated: January 9, 2024 9:59 AM
Web News
Published: January 9, 2024
Share

തൃശൂര്‍ കൊരട്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ യാത്രയപ്പ് യോഗത്തില്‍ സംസാരിച്ച് നിര്‍ത്തിയതിന് പിന്നാലെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. എല്‍എഫ്‌സി എച് എസ്എസിലെ ഗണിത അധ്യാപികയായ രമ്യാ ജോസ് ആണ് മരിച്ചത്. 41 വയസായിരുന്നു. പ്ലസ് ടു സയന്‍സ് ക്ലാസുകള്‍ അവസാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ സംസാരിച്ച് കഴിഞ്ഞ് കസേരയില്‍ ഇരുന്ന ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

‘ജീവിതത്തില്‍ ശരിയും തെറ്റും സ്വയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയണം. തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ആരും ചിലപ്പോള്‍ തിരുത്താനുണ്ടാകില്ല. ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീര് വീഴ്ത്താന്‍ ഇടവരുത്തരുത്. അവസാനമായി എനിക്ക് ഇതാണ് നിങ്ങളോട് പറയാനുള്ളത്,’ എന്ന് പറഞ്ഞായിരുന്നു അധ്യാപിക യാത്രയയപ്പ് പ്രസംഗം അവസാനിപ്പിച്ചത്. കുഴഞ്ഞു വീണ ഉടനെ തന്നെ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തിനിടെയും ഇവര്‍ കുഴഞ്ഞു വീണിരുന്നു. എന്നാല്‍ അന്ന് അത്ര അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് അഞ്ചിന് നെടുമ്പാശ്ശേരി അകപ്പറമ്പ് പള്ളിയില്‍ വെച്ച് നടക്കും.

ഹൈക്കോടതി അഭിഭാഷകന്‍ മരട് ചൊവ്വാറ്റുകന്നേല്‍ ജോസ്-മേരി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: അങ്കമാലി വാപ്പാലശ്ശേരി പയ്യപ്പിള്ളി കൊളുവന്‍ ഫിനോബ്. മക്കള്‍ നേഹ, നോറ.

TAGGED:teacher
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

August 27, 2022
DiasporaNews

ദുബായ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ

October 29, 2022
News

മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങി ബേസിൽ ജോസഫ്

December 9, 2022
DiasporaEditoreal PlusNews

സ്വദേശിവത്കരണം നടപ്പിലാക്കിയില്ലെങ്കിൽ പിഴ

October 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?