EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തെ മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ കാലിക്കറ്റ് പാര​ഗൺ അഞ്ചാം സ്ഥാനത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തെ മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ കാലിക്കറ്റ് പാര​ഗൺ അഞ്ചാം സ്ഥാനത്ത്
News

ലോകത്തെ മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ കാലിക്കറ്റ് പാര​ഗൺ അഞ്ചാം സ്ഥാനത്ത്

Web Desk
Last updated: January 6, 2024 12:31 PM
Web Desk
Published: January 6, 2024
Share

കോഴിക്കോട്: ഭക്ഷണപ്രിയരുടെ ഖൽബിൽ വീണ്ടും തിളങ്ങി കാലിക്കറ്റ് പാര​ഗൺ ഹോട്ടൽ. ക്രൊയേഷ്യ ആസ്ഥാനമായുള്ള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മികച്ച രുചിയിടങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പാര​ഗൺ ഹോട്ടൽ.

ലോകത്തിലെ ഏറ്റവും മികച്ച 100 ലെജൻഡ‍റി റെസ്റ്റോറൻറുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്‌ലസ് പ്രസിദ്ധീകരിച്ചത്. ഇതിൽ അഞ്ചാം സ്ഥാനമാണ് പാരഗൺ രുചിയുടെ പെരുമ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അഞ്ച് ഹോട്ടലുകൾ ആദ്യ അൻപതിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയിൽ അഞ്ചാം സ്ഥാനത്തും ഇന്ത്യയിൽ ഒന്നാമതുമായാണ് ടേസ്റ്റ് അറ്റ്ലസ് പാ​ര​​ഗണിനെ തെരഞ്ഞെടുത്തത്.

ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറൻറുകളുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ റെസ്റ്റോറന്റുകളാണ് ഇടം നേടിയത്. ഭക്ഷണത്തിൻറെ നിലവാരത്തിനൊപ്പം അതിൻ്റെ തനിമ, പാരമ്പര്യം, അന്തരീക്ഷം എന്നിവ കൂടി പരിഗണിച്ചാണ് റെസ്റ്റോറൻറുകളുടെ പട്ടിക തരംതിരിച്ചതെന്ന് ടേസ്റ്റ് അറ്റ്ലസ് പറയുന്നു.

കോഴിക്കോട് ബിരിയാണിയെ ആ​ഗോളപ്രശസ്തിയിലേക്ക് എത്തിച്ചത് പാര​ഗൺ ഹോട്ടലാണെന്നും പരമ്പരാ​ഗത മലബാ‍ർ പാചകരീതിയുടെ വൈദ​ഗ്ധ്യത്തിൻ്റെ ഉദാഹരണമാണ് പാര​ഗണിലെ ബിരിയാണിയെന്നും ടേസ്റ്റ് അറ്റ്ലസ് വിലയിരുത്തുന്നു. 1939 ൽ സ്ഥാപിതമായ പാരഗണിലെ ബിരിയാണിയാണ് പരമ്പരാഗത മലബാർ പാചകരീതിയുടെ മികച്ച മാതൃകയാണെന്നും ടേസ്റ്റ് അറ്റ്ലസ് പ്രശംസിക്കുന്നു.

TAGGED:Calicut ParagonKozhikode biriyaniParagon Hote;
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അന്താരാഷ്‍ട്ര സന്തോഷ ദിനം: റാസല്‍ഖൈമയില്‍ ഫൈനുകളില്‍ 50 ശതമാനം ഇളവ്

March 17, 2023
News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 8, 2022
DiasporaNews

തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ

August 3, 2025
News

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സമരസമിതി

November 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?