EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘നേരി’ന്റെ റിലീസ് തടയില്ല ; ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ‘നേരി’ന്റെ റിലീസ് തടയില്ല ; ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി
EntertainmentNews

‘നേരി’ന്റെ റിലീസ് തടയില്ല ; ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

News Desk
Last updated: December 20, 2023 12:21 PM
News Desk
Published: December 20, 2023
Share

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ റിലീസ് തടയില്ല. റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അതേസമയം ഹര്‍ജിയില്‍ ഹൈക്കോടതി സംവിധായകന്‍ ജീത്തു ജോസഫിനും മോഹന്‍ലാലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും വിശദീകരണം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. എഴുത്തുകാരന്‍ ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയിയില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് നടപടി എടുത്തത്.

സംവിധായകന്‍ ജീത്തു ജോസഫും തിരക്കഥാകൃത്ത് ശാന്തി മായാദേവിയും തന്റെ കഥ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ദീപക് ഉണ്ണി ഹര്‍ജി സമര്‍പ്പിച്ചത്. 49 പേജ് അടങ്ങിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമയായ തന്റെ കഥയുടെ പകര്‍പ്പ് ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങുകയായിരുന്നു. പിന്നീട് അവര്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി എന്നാണ് ദീപക് ഉണ്ണി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നേര് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമ കൂടിയാണിത്. ചിത്രത്തില്‍ ജഗതീഷ്, സിദ്ദിഖ്, അനശ്വര രാജന്‍, പ്രിയാമണി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

TAGGED:NERU MOVIE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കംപ്യൂട്ടറില്‍ ആദ്യത്തെ മലയാളം ലിപിയുടെ പിതാവ്; ഫാദര്‍ ജോര്‍ജ് പ്ലാശ്ശേരി വിടപറഞ്ഞു

February 9, 2024
EntertainmentNews

ഐഎഫ്എഫ്കെയിൽ ‘നൻപകൽ നേരത്ത് മയക്കവും’ ‘അറിയിപ്പും’ മത്സരിക്കും

October 12, 2022
News

ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ 2023ൽ

September 9, 2022
News

ബജ്‌റംഗ്ദളിലും നല്ലവരില്ലേ; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിരോധനമുണ്ടാകില്ലെന്ന് ദിഗ്‌വിജയ് സിംഗ്

August 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?