EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘സലാറില്‍ പൃഥ്വി നല്ലൊരു അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു’; പൃഥ്വിരാജില്ലാതെ സലാറില്ലെന്ന് പ്രശാന്ത് നീല്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ‘സലാറില്‍ പൃഥ്വി നല്ലൊരു അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു’; പൃഥ്വിരാജില്ലാതെ സലാറില്ലെന്ന് പ്രശാന്ത് നീല്‍
Entertainment

‘സലാറില്‍ പൃഥ്വി നല്ലൊരു അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു’; പൃഥ്വിരാജില്ലാതെ സലാറില്ലെന്ന് പ്രശാന്ത് നീല്‍

News Desk
Last updated: December 20, 2023 9:20 AM
News Desk
Published: December 20, 2023
Share

സലാറില്‍ നടന്‍ പൃഥ്വിരാജ് ഒരു അഭിനേതാവ് മാത്രമല്ല മറിച്ച് നല്ലൊരു അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നുവെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. പൃഥ്വിരാജ് സിനിമയ്ക്ക് വേണ്ടി തന്ന സജഷനുകള്‍ മികച്ചതായിരുന്നുവെന്നും പൃഥ്വിയില്ലാതെ സലാര്‍ ഇല്ലെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഇക്കാര്യം പറഞ്ഞത്.

പ്രശാന്ത് നീല്‍ പറഞ്ഞത് :

വരദരാജ മന്നയെ അവതരിപ്പിക്കാന്‍ സ്റ്റാര്‍ എന്നതില്‍ അപ്പുറം ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഒരു നടനെയാണ്. അവരുടെ സൗഹൃദവും പിന്നീട് ഉണ്ടാകുന്ന വെറുപ്പും കൃത്യമായി അവതരിപ്പിക്കാന്‍ സാധിക്കുന്നൊരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. കുറേ കാലം ആരെ കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിക്കുമെന്ന് ഞങ്ങള്‍ ആലോചിച്ചു. ഹിന്ദി സിനിമയില്‍ നിന്ന് ആരെയെങ്കിലും കൊണ്ട് വരണം എന്നാണ് എന്നായിരുന്നു മിക്ക അഭിപ്രായവും.

പക്ഷെ എന്റെ മനസില്‍ വന്ന ഒരു പേര് പൃഥ്വിരാജ് ആയിരുന്നു. ആ സമയത്ത് ഞാന്‍ കരുതി ഞാന്‍ ഒരുപാട് സ്വപ്‌നം കാണുകയാണെന്ന്. തിരക്കഥ കേട്ട ശേഷം അദ്ദേഹം സിനിമ ചെയ്യില്ലെന്നാണ് ഞാന്‍ കരുതിയത്. കാരണം പൃഥ്വിരാജ് മലയാളത്തിലെ സ്റ്റാറാണല്ലോ. പക്ഷെ അദ്ദേഹത്തിന് തിരക്കഥ ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു സംവിധായകന്‍ എന്ന നിലയിലാണ് പൃഥ്വി ചിന്തിച്ചിരുന്നതെന്ന് എനിക്ക് മനസിലായി. പ്രഭാസ് സാറിന്റെ സീനുകളെ കുറിച്ച് പറഞ്ഞപ്പോള്‍ വളരെ ആസ്വദിച്ചാണ് പൃഥ്വി എല്ലാം കേട്ടത്.

പിന്നെ പൃഥ്വിരാജ് എന്ന ഘടകം കാരണം സിനിമയില്‍ കോണ്‍ഫിഡന്‍സ് ഉണ്ടെന്ന് പ്രഭാസ് സര്‍ പറഞ്ഞിരുന്നു. അത് പൃഥ്വിയുടെ സ്‌ക്രീന്‍ പ്രസന്‍സും അഭിനയവും കൊണ്ട് മാത്രമല്ല. മറിച്ച് നല്ലൊരു അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു പൃഥ്വി. പൃഥ്വി തന്ന സജഷനുകള്‍ മികച്ചതായിരുന്നു. സലാര്‍ ചെയ്തതിന് പൃഥ്വിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സലാര്‍ തീര്‍ച്ചയായും പ്രഭാസിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമാണ്. പൃഥ്വിരാജ് ഇല്ലാതെ സലാര്‍ ഇല്ല.

TAGGED:Actor PrithvirajPrashanth NeelSalaar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ലോകത്ത് ഏറ്റവു കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

May 4, 2023
EntertainmentNews

മുറിഞ്ഞ് പോയ പഠന കാലം വീണ്ടും തുന്നിചേർത്തു…ഇന്ദ്രൻസിനി ഏഴാം ക്ലാസ്സുകാരൻ

August 24, 2024
Entertainment

പ്രഗ്യാ സിംഗിനൊപ്പം കേരള സ്റ്റോറി കണ്ട യുവതി മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയെന്ന് പരാതി

June 8, 2023
Entertainment

പെട്ടുപോയതല്ല തുളസീദാസ്… പെടുത്തിയതാണ്: ദീലിപ് വിഷയത്തിലെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് വിനയൻ

March 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?