EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഇന്ന് മുഹറം പത്ത്; പുണ്യ വ്രതത്തിന്റെ പവിത്രതയിൽ വിശ്വാസികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഇന്ന് മുഹറം പത്ത്; പുണ്യ വ്രതത്തിന്റെ പവിത്രതയിൽ വിശ്വാസികൾ
News

ഇന്ന് മുഹറം പത്ത്; പുണ്യ വ്രതത്തിന്റെ പവിത്രതയിൽ വിശ്വാസികൾ

News Desk
Last updated: August 9, 2022 3:25 AM
News Desk
Published: August 9, 2022
Share

ഇന്ന് മുഹറം പത്ത്. പ്രചോദനമായ ധാരാളം പാഠങ്ങൾ നിറഞ്ഞുനിൽക്കുന്ന പുണ്യ മാസമാണ് മുഹറം. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്. മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ വ്രതമെടുത്താൽ ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.

മുഹറം എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടത്, പവിത്രമായത് എന്നെല്ലാമാണ് അറബിയില്‍ അര്‍ത്ഥം. ഇസ്ലാം നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് മുഹറം. ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. ഹജ്ജ് കഴിഞ്ഞ് വിശ്വാസികൾ സൗദിയിൽ നിന്നും തിരിച്ചെത്തുന്ന മാസം കൂടിയാണ് മുഹറം. വിശ്വാസികൾ ഈ മാസത്തിൽ ഖുറാൻ മുഴുവനായി പാരായണം ചെയ്യാറുണ്ട്. ആദം നബി മുതൽ മുഹമ്മദ് നബിയെ വരെ ഈ ദിവസത്തിലാണ് അല്ലാഹു പല പരീക്ഷണങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുള്ളത് എന്നാണ് ചരിത്രം പറയുന്നത്.

യൂനുസ് നബിയെ തിമിംഗലത്തി​ന്റെ വയറ്റിൽനിന്ന് രക്ഷപ്പെടുത്തിയത്, സുലൈമാൻ നബിയുടെ അധികാരാരോഹണം, നംറൂദി​ന്റെ തീക്കുണ്ഠത്തിൽനിന്നും പ്രവാചകൻ ഇബ്രാഹിം രക്ഷപ്പെട്ടത്, മൂസാ നബിയും അനുയായികളും ഫറോവക്കെതിരെ നടത്തിയ വിമോചന സമരത്തി​ന്റെ വിജയം, യൂസുഫ് നബി താൻ അകപ്പെട്ട കിണറിൽനിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ നിരവധി സംഭവങ്ങൾ ഈ മാസത്തിൽ നടന്നതായി ചരിത്രം പറയുന്നു.

 

 

TAGGED:Muharam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിലെ സ്‌കൂളുകളിൽ ശീതളപാനീയങ്ങൾ നിരോധിച്ചു

August 28, 2022
News

അപകടങ്ങളും കുറ്റകൃത്യങ്ങളും എങ്ങനെ റിപ്പോർട്ട് ചെയ്യണം: ഓൺലൈൻ സംവിധാനങ്ങളെ വീണ്ടും ഓർമ്മിച്ച് ദുബായ് പൊലീസ്

April 2, 2023
News

‘പെറ്റ് ലവേഴ്‌സ്’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ്; കേരളത്തില്‍ ഐ.എസ് മോഡല്‍ തീവ്രവാദ സംഘടനയ്ക്ക് ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ

September 12, 2023
News

ഒരു വ‍ർഷം മുൻപ് സൗദ്ദിയിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

June 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?