EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “കുടുംബത്തില്‍ സ്ത്രീകള്‍ സന്തുഷ്ടരല്ല, തീരുമാനമെടുക്കുന്നത് കൂടുതലും പുരുഷന്‍മാര്‍”; ജിയോ ബേബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > “കുടുംബത്തില്‍ സ്ത്രീകള്‍ സന്തുഷ്ടരല്ല, തീരുമാനമെടുക്കുന്നത് കൂടുതലും പുരുഷന്‍മാര്‍”; ജിയോ ബേബി
Entertainment

“കുടുംബത്തില്‍ സ്ത്രീകള്‍ സന്തുഷ്ടരല്ല, തീരുമാനമെടുക്കുന്നത് കൂടുതലും പുരുഷന്‍മാര്‍”; ജിയോ ബേബി

News Desk
Last updated: December 13, 2023 11:07 AM
News Desk
Published: December 13, 2023
Share

 

സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ കുടുംബത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് സംവിധായകന്‍ ജിയോ ബേബി. സ്ത്രീകള്‍ അവിടെ സന്തുഷ്ടരല്ലെന്നാണ് ജിയോ ബേബി പറയുന്നത്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബി ഇക്കാര്യം പറഞ്ഞത്.

ജിയോ ബേബി പറഞ്ഞത് :

എന്റെ സമൂഹം എന്നെ ഒരുപാട് തലത്തില്‍ എഫക്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ അതിനെ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നത്. സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കുടുംബമാണ്. അതില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ സന്തുഷ്ടരല്ല അവിടെ. അതുകൊണ്ടാണ് ഞാന്‍ എപ്പോഴും സമൂഹത്തെയും കുടുംബത്തെയും കുറിച്ച് ചിന്തിക്കുന്നത്. എനിക്ക് അത് രണ്ടും മികച്ചതാവണമെന്നുണ്ട്. എല്ലാ തലത്തിലും എല്ലായിടത്തും സ്ത്രീകളുടെ കാഴ്ച്ചപ്പാട് പ്രധാനമാണ്. പക്ഷെ തീരുമാനം എടുക്കുന്നത് കൂടുതലും പുരുഷന്‍മാരാണ്.

ഞാന്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എന്റെ മാതാപിതാക്കള്‍ എന്നെ നല്ല രീതിയിലാണ് വളര്‍ത്തിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ ഫെമിനിസ്റ്റ് ആവുക എന്നത് വളരെ മെല്ലെ നടന്ന ഒരു കാര്യമായിരുന്നു. അത് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷവും തുടര്‍ന്നുകൊണ്ടിരുന്നു.

ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്റെ അച്ഛനും അമ്മയും എന്നെ കൊണ്ട് പാത്രം കഴുകിപ്പിച്ചിട്ടുണ്ട്. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു അത് എത്ര വേദനയുള്ള പണിയാണെന്ന്. അന്ന് ഞാന്‍ ചിന്തിച്ചു, എന്തുകൊണ്ടാണ് ഇത് സ്ത്രീകളുടെ മാത്രം ചുമതലയാവുന്നതെന്ന്.

പക്ഷെ യഥാര്‍ത്ഥ മാറ്റം സംഭവിക്കുന്നത് എന്റെ വിവാഹത്തിന് ശേഷമാണ്. എന്റെ ഭാര്യ ആ സമയത്ത് പഠിക്കുകയായിരുന്നു. അതിനാല്‍ എനിക്ക് അടുക്കളയില്‍ കൂടുതല്‍ ഇടപെടേണ്ടി വന്നു. ഞാന്‍ സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഫേസ്ബുക്കില്‍ ഫെമിനിസ്റ്റ് എഴുത്തുകാരെ ഫോളോ ചെയ്യാനും തുടങ്ങി. അങ്ങനെ ഞാനും ഒരു ഫെമിനിസ്റ്റ് ആയി. അതാണ് എന്റെ അനുഭവം.

ഞാന്‍ അടുക്കളയെ കുറിച്ചും വീട്ടിലെ മറ്റ് കാര്യങ്ങളെ കുറിച്ചും പഠിച്ചു. അതില്‍ നിന്ന് എല്ലായിടത്തും സ്ത്രീകളുണ്ടെന്ന് എനിക്ക് മനസിലായി. അത് വിവേചനമാണ്. അത് ഞാന്‍ തിരിച്ചറിഞ്ഞു.

TAGGED:Jeo Baby
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

നേർക്ക് നേർ പോരാട്ടത്തിന് കളമൊരുക്കി ‘ഓപ്പൺ ഹൈമറും ബാർബിയും”, യുഎഇയിൽ ആദ്യ പ്രദർശനം കഴിഞ്ഞ ഓപ്പൺ ഹൈമർക്ക് മികച്ച പ്രതികരണം

July 20, 2023
Entertainment

‘പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിങ്’; അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയെ പ്രശംസിച്ച് സിബി മലയില്‍

February 17, 2024
Entertainment

ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

October 28, 2025
Entertainment

‘ഞാന്‍ പ്രതീക്ഷിക്കാത്ത സ്വപ്‌നം’; ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിനെ കുറിച്ച് തപ്‌സി പന്നു

December 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?