EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ദേവദൂതർ പാടി…’, ചാക്കോച്ചൻ ആടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ദേവദൂതർ പാടി…’, ചാക്കോച്ചൻ ആടി
EntertainmentNews

‘ദേവദൂതർ പാടി…’, ചാക്കോച്ചൻ ആടി

News Desk
Last updated: August 8, 2022 12:07 PM
News Desk
Published: August 8, 2022
Share

ചോക്ലേറ്റ് നായകനെന്ന താര പരിവേഷത്തിൽ നിന്നും ക്യാരക്ടർ റോളുകളും തനിക്ക് ചേരുമെന്ന് കുറച്ച് വർഷങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ എന്ന മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ചാക്കോച്ചന്റേതായി ഇറങ്ങിയ അഞ്ചാംപാതിര, നിഴൽ, പട എന്നീ സിനിമകൾ വ്യത്യസ്തമായ പ്രമേയം കൊണ്ടും വേറിട്ട പ്രകടനങ്ങൾ കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് ‘ന്നാ താൻ കേസ് കൊട് ‘ എന്ന സിനിമയിലെ ഗാനരംഗവും ചാക്കോച്ചന്റെ പുതുമയാർന്ന ഡാൻസുമാണ്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന സിനിമയിലെ ‘ദേവദൂതർ പാടി…’ എന്ന ഗാനം റിപ്രൊഡ്യൂസ് ചെയ്ത് ഉപയോഗിച്ചിരിക്കുകയാണ് ഈ സിനിമയിൽ. ഗാനത്തിന്റെ യൂട്യൂബ് വിഡിയോ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ 10 മില്യൺ വ്യൂസ് നേടിയിരുന്നു. പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഗാനം. ഒപ്പം ചാക്കോച്ചന്റെ പെർഫോമൻസിനെയും വാനോളം പുകഴ്ത്തുന്നുണ്ട്.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളിൽ എത്തിയ ചാക്കോച്ചൻ ‘ദേവദൂതർ പാടി എന്ന പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്നതാണ് വൈറൽ ആവുന്നത്. ഉത്സവ പറമ്പുകളിലെ ഗാനമേളയ്ക്ക് പാട്ടുമായി യാതൊരു ബന്ധവുമില്ലാതെ ഡാൻസ് കളിക്കുന്ന ആളായാണ് ചാക്കോച്ചൻ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. ജാക്ക്സൺ അർജോ ആണ് റിപ്രൊഡ്യൂസ് ചെയ്ത ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്. ചാക്കോച്ചന്റെ വ്യത്യസ്തമാർന്ന പ്രകടനം ഈ സിനിമയിൽ പ്രതീക്ഷിക്കാമെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രം ഓഗസ്റ്റ് 11 ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

TAGGED:Dancekunchacko bobannna thaan case koduviral song
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പൊള്ളുന്ന ഓർമയിൽ ചാല; ടാങ്കർ ലോറി ദുരന്തത്തിന് 10 വയസ്സ്

August 27, 2022
News

ജയിലിലുള്ള പിതാവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മകള്‍; അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി ദുബായ് പൊലീസ്

September 19, 2023
News

ഓഹരി വില്‍പ്പനക്കൊരുങ്ങി ലുലു ഗ്രൂപ്പ്

October 14, 2022
News

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന 3 പേരുടെ ഫലം നെഗറ്റീവ്

September 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?