EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ, കൂടുതൽ മരണം കാനഡയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ, കൂടുതൽ മരണം കാനഡയിൽ
News

അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ, കൂടുതൽ മരണം കാനഡയിൽ

Web Desk
Last updated: December 8, 2023 8:05 PM
Web Desk
Published: December 8, 2023
Share

ദില്ലി: 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരിച്ചെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പാർലമെന്റിൽ അറിയിച്ചു. 34 രാജ്യങ്ങളിലാണ് ഈ മരണങ്ങൾ സംഭവിച്ചതെന്നും ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാനഡയിലാണെന്നും അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു.

2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുകെയിൽ 48, റഷ്യയിൽ 40, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 36, ഓസ്ട്രേലിയയിൽ 35, യുക്രെയ്നിൽ 21, ജർമ്മനിയിൽ 20, സൈപ്രസിൽ 14, ഇറ്റലി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ 10 വീതം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അപകട മരണങ്ങളും സ്വാഭാവിക മരണങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെയാണ് ഈ കണക്കെന്നും മന്ത്രി പറയുന്നു.,

അതേസമയം വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. മുതിർന്ന ഉദ്യോഗസ്ഥർ പതിവായി വിദേശങ്ങളിലെ
കോളേജുകളും സർവകലാശാലകളും സന്ദർശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബഹിരകാശ യാത്രികരെ അയക്കാനൊരുങ്ങി സൗദി

September 21, 2022
News

പ്ലസ് വൺ സീറ്റ് ക്ഷാമം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് എംഎൽഎ അഹമ്മദ് ദേവര്‍കോവില്‍;സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി

June 24, 2024
News

ബിപോര്‍ജോയ് അതിശക്ത ചുഴലിക്കാറ്റായി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

June 11, 2023
DiasporaNews

കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് ഇഷ്ടം ദുബായ്

July 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?