EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാള സിനിമയിലെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം നിയമവിരുദ്ധമാണെന്നാണ് ഞാന്‍ കരുതുന്നത് : ദിലീഷ് പോത്തന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മലയാള സിനിമയിലെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം നിയമവിരുദ്ധമാണെന്നാണ് ഞാന്‍ കരുതുന്നത് : ദിലീഷ് പോത്തന്‍
EntertainmentNews

മലയാള സിനിമയിലെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം നിയമവിരുദ്ധമാണെന്നാണ് ഞാന്‍ കരുതുന്നത് : ദിലീഷ് പോത്തന്‍

News Desk
Last updated: December 8, 2023 6:05 PM
News Desk
Published: December 8, 2023
Share

 

മലയാള സിനിമയിലെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം നിയമവിരുദ്ധമാണെന്നാണ് താന്‍ കരുതുന്നതെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. മലയാളം പോലൊരു സിനിമ മേഖലയില്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് എല്ലാ കലാകാരന്‍മാര്‍ക്കും മിനിമം വേജ് ലഭിക്കുന്നുണ്ടോ എന്നതാണെന്നും ദിലീഷ് പോത്തന്‍ അഭിപ്രായപ്പെട്ടു. ദി ടാബ് ഇന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ദിലീഷ് പോത്തന്‍ പറഞ്ഞത് :

സൂപ്പര്‍ സ്റ്റാറുകള്‍ കൂടുതല്‍ ശമ്പളം വാങ്ങിക്കുന്നത് മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. ഇതൊരു അവശ്യ മേഖലയല്ലല്ലോ. അതുകൊണ്ട് ഒരു സൂപ്പര്‍ സ്റ്റാര്‍ നന്നായി ശമ്പളം വാങ്ങിക്കുന്നതില്‍ എനിക്ക് ഒന്നും തോന്നാറില്ല. അയാള്‍ നമുക്ക് അഫോഡബിള്‍ അല്ലെങ്കില്‍ നമ്മള്‍ അയാളെ വിളിക്കില്ല. എനിക്ക് വേറെ ആളെ വെച്ച് ചെയ്യാലോ. സൂപ്പര്‍സ്റ്റാറിനെ വെച്ച് തന്നെ സിനിമ ചെയ്യണമെന്ന് നിര്‍ബന്ധം വേണ്ടല്ലോ.

നമ്മള്‍ ശ്രദ്ധിക്കേണ്ടത് മിനിമം വേജസ് എല്ലാ കലാകാരന്‍മാര്‍ക്കും കിട്ടുന്നുണ്ടോ എന്നതാണ്. പ്രത്യേകിച്ച് മലയാള സിനിമയില്‍ ഭയങ്കരമായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന തൊഴിലാളികളുള്ള ഒരു സിനിമ മേഖലയാണ്. ഞാന്‍ ഇത് പറയുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് എല്ലാം പ്രശ്‌നം ഉണ്ടാവാം. എനിക്ക് തോന്നുന്നു മലയാളം ഒഴിച്ച് ബാക്കി എല്ലാ സിനിമ മേഖലയിലും കോള്‍ഷീറ്റ് പോലും 6-6 ആണ്. ഇവിടെ അത് 6-9.30 ആണ്.

ഒരു മനുഷ്യന്‍ പണിയെടുക്കുന്ന മണിക്കൂറിന് പോലും ലിമിറ്റുണ്ട്. ലേബര്‍ നിയമപ്രകാരം ഇവിടുത്തെ പല ഷൂട്ടുകളും നിയമവിരുദ്ധമാണെന്നാണ് എനിക്ക് തോന്നുന്നത്. വര്‍ക്ക് ചെയ്യുന്നത് ആര്‍ട്ടിസ്റ്റ് ആയിക്കോട്ടെ, ടെക്‌നീഷ്യന്‍ ആയിക്കോട്ടെ അവര്‍ രാവിലെ മുതല്‍ പാതിരാവരെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഉറങ്ങാന്‍ പോലും സമയം ഇല്ലാതെ വീക്കിലി ഓഫ് ഇല്ലാതെ തുടര്‍ച്ചയായി വര്‍ക്ക് ചെയ്യേണ്ടി വരുന്നു. അവര്‍ക്ക് അതിനുള്ള പ്രതിഫലം കിട്ടുന്നുണ്ടെന്ന് ഉറപ്പിക്കേണ്ടത് സമൂഹത്തിന്റെയും കൂടെ ആവശ്യമാണ്. അവര്‍ അര്‍ഹിക്കുന്ന വേതനം കൊടുക്കുക എന്നത് ആവശ്യമാണ്.

സീനിയര്‍ ആക്ടര്‍ എന്ന നിലയില്‍ എനിക്ക് സെറ്റില്‍ എല്ലാ സൗകര്യവും കിട്ടും. ഉറങ്ങാന്‍ സമയം കിട്ടും. പക്ഷേ ചെറിയ ആളുകള്‍ക്കും ടെക്‌നീഷ്യന്‍സിനും അത് പൂര്‍ണ്ണമായും കിട്ടുന്നില്ല എന്ന യാഥാര്‍ഥ്യമുണ്ട്. ആഴ്ച്ചയില്‍ ഒരു ദിവസം ഓഫ് കൊടുക്കേണ്ടതുണ്ട്. ചില സാഹചര്യങ്ങളില്‍ അത് പറ്റില്ലായിരിക്കും. ചിലപ്പോള്‍ ഒരു മാസം ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടതായി വരും. അങ്ങനെയാണെങ്കില്‍ അതിനുള്ള പേ ഓഫ് കൊടുക്കണം. റെസ്റ്റ് കൊടുക്കാതിരിക്കുന്നത് അവരുടെ മെന്റല്‍ ഹെല്‍ത്തിനെയും ആരോഗ്യത്തെയുമൊക്കെ ബാധിക്കും. നിലവില്‍ ഇന്റസ്ട്രി അങ്ങനെയാണ് റണ്‍ ചെയ്യുന്നത്. അതാണ് എനിക്ക് കൂടുതലായി തോന്നുന്നത്.

 

TAGGED:Dileesh pothanMalayalam cinema
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക ജീവനക്കാരുടെ തൊഴിൽ പ്രശ്നം ഉടൻ പരിഹരിക്കണം: കെയുഡബ്ല്യൂജെയും ഐഎംഎഫും കത്ത് നൽകി

January 3, 2023
News

യാത്രയ്ക്കിടെ പാസ്പോർട്ട് കാണാതായി: മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു

June 16, 2023
News

ബഹ്‌റൈനിൽ പുതിയ പാർലമെൻ്റ്

November 21, 2022
Editoreal PlusNewsVideos

സമരം തുലച്ചു! ബസ് മുതലാളി ഷാർജയിൽ തൂപ്പുകാരനായി

September 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?