EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂക്കിലെ ദശ നീക്കം ചെയ്യാനെത്തി, സര്‍ജറിക്കിടെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂക്കിലെ ദശ നീക്കം ചെയ്യാനെത്തി, സര്‍ജറിക്കിടെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം
News

മൂക്കിലെ ദശ നീക്കം ചെയ്യാനെത്തി, സര്‍ജറിക്കിടെ മരണം; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം

Web News
Last updated: December 6, 2023 8:51 AM
Web News
Published: December 6, 2023
Share

കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം യുവാവ് മരിച്ചെന്ന് ആരോപണം. മൂക്കിലെ ദശ നീക്കം ചെയ്യാനെത്തിയ യുവാവിനാണ് സര്‍ജറിക്കിടെ മരണം സംഭവിച്ചത്. മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

പുല്‍പ്പള്ളി ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാല് ദിവസം മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനാണ് സ്റ്റെബിന്‍ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലേക്ക് സ്വന്തമായി കാര്‍ ഓടിച്ചാണ് സ്‌റ്റെബിന്‍ എത്തിയത്.

സര്‍ജറിക്കിടെ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

മരിച്ച ദിവസം പരാതിപ്പെടാന്‍ കുടുംബം തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു.

TAGGED:death amid surgerypatient death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ജിസിസിയിലും വിതരണ ശൃംഖല ആരംഭിച്ചു; ലക്കി ഭാസ്കർ ആദ്യ ചിത്രം

October 22, 2024
DiasporaNews

കുവൈറ്റിൽ ഒക്ടോബർ 26 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

October 20, 2024
News

ചാറ്റ്ജിപിടിയുടെ വഴിയെ ഇനി ​ഗൂ​ഗിളും

April 8, 2023
News

യൂട്യൂബ‍ർ തൊപ്പിക്കെതിരെ വിമർശനവുമായി പാളയം ഇമാം

June 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?