EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതിഷേധം, ഒടുവില്‍ ഖേദ പ്രകടനം; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രതിഷേധം, ഒടുവില്‍ ഖേദ പ്രകടനം; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍
News

പ്രതിഷേധം, ഒടുവില്‍ ഖേദ പ്രകടനം; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍

Web News
Last updated: November 24, 2023 11:58 AM
Web News
Published: November 24, 2023
Share

നടി തൃഷയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൗസന്റ് ലൈറ്റ്‌സ് വനിത പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിനെത്തിയ മന്‍സൂര്‍ അലിഖാന്‍ നടി തൃഷ അടക്കമുള്ളവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മൊഴിനല്‍കി. തുടര്‍ന്ന് ഖേദം പ്രകടിപ്പിക്കുന്നതായി വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു.

മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടി തൃഷ തന്നെയാണ് ആദ്യം അപലപിച്ച് രംഗത്തെത്തിയത്. മന്‍സൂര്‍ അലി ഖാന്റെ കൂടെ അഭിനയിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.

വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നല്‍കിയ പരാമര്‍ശമാണ് വിവാദമായത്. തുടര്‍ന്ന് ഇനി മന്‍സൂര്‍ അലി ഖാനെ അഭിനയിപ്പിക്കില്ലെന്ന് സംവിധായകന്‍ ലോകേഷ് കനകരാജും വ്യക്തമാക്കിയിരുന്നു. മന്‍സൂര്‍ അലി ഖാന് അഭിനയത്തിന് വിലേക്കേര്‍പ്പെടുത്തുന്നുവെന്നും മാപ്പ് പറയാതെ വിലക്ക് മാറ്റില്ലെന്നും നടികര്‍ സംഘവും അറിയിച്ചിരുന്നു.

ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. ലിയോയില്‍ തൃഷയാണ് നായിക എന്ന് അറിഞ്ഞപ്പോള്‍ താനുമായി കിടപ്പറ രംഗം ഉണ്ടാകും എന്നാണ് കരുതിയത് എന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നത്. ഒപ്പം മുന്‍പ് അഭിനയിച്ച നടിമാരെ കുറിച്ചും താരം മോശമായി സംസാരിച്ചിരുന്നു.

 

TAGGED:Actress trishaMansoor ali Khan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കോഴിക്കോട് നിന്നും പുതിയ പ്രതിദിന സർവ്വീസുമായി ഇൻഡിഗോ

December 4, 2024
News

എയർ ഇന്ത്യാ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

February 24, 2023
News

ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്

December 13, 2025
News

11 ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത; വടക്കന്‍ ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്

July 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?