EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആഫ്രിക്കൻ ഉച്ചക്കോടി മാറ്റിവച്ചു, അറബ് ലീഗിൻ്റെ അടിയന്തരയോഗം വിളിച്ച് സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആഫ്രിക്കൻ ഉച്ചക്കോടി മാറ്റിവച്ചു, അറബ് ലീഗിൻ്റെ അടിയന്തരയോഗം വിളിച്ച് സൗദി
News

ആഫ്രിക്കൻ ഉച്ചക്കോടി മാറ്റിവച്ചു, അറബ് ലീഗിൻ്റെ അടിയന്തരയോഗം വിളിച്ച് സൗദി

Web Desk
Last updated: November 8, 2023 10:36 PM
Web Desk
Published: November 8, 2023
Share

റിയാദ്: വെള്ളിയാഴ്ച നടത്താനിരുന്ന അഞ്ചാമത് അറബ്-ആഫ്രിക്കൻ ഉച്ചകോടി സൗദി അറേബ്യ മാറ്റിവച്ചു, പകരം, ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ചർച്ച ചെയ്യാൻ വെള്ളിയാഴ്ചയും ശനിയാഴ്ചയും അടിയന്തര അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയും ചേരും

മേഖലയിലെ രാഷ്ട്രീയ സംഭവങ്ങൾ അറബ്-ആഫ്രിക്കൻ പങ്കാളിത്തത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ലീഗ് ഓഫ് അറബ് സ്‌റ്റേറ്റ്‌സ് സെക്രട്ടേറിയറ്റും ആഫ്രിക്കൻ യൂണിയൻ കമ്മീഷനുമായും ആലോചിച്ച ശേഷമാണ് ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേരാനുള്ള തീരുമാനമെടുത്തതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച നടക്കുന്ന അറബ് ലീഗ് ഉച്ചക്കോടിയിൽ അംഗരാജ്യങ്ങളിലെ മിക്ക നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ശനിയാഴ്ചയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് യോ​ഗം ചേരുന്നത്.

സിംഗപ്പൂരിലെ ബ്ലൂംബെർഗ് ന്യൂ എക്കണോമി ഫോറത്തിൽ സംസാരിച്ച സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്, “അടുത്ത ദിവസങ്ങളിൽ” റിയാദിൽ അടിയന്തര അറബ് ഉച്ചകോടി വിളിക്കുമെന്ന കാര്യം സ്ഥിരീകരിച്ചു.

ഗാസയിൽ ഉടനടി വെടിനിർത്തൽ കൊണ്ടുവരുന്നതിനുള്ള ഹ്രസ്വകാല നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള മധ്യതല ചർച്ചകൾ നടന്നതായി സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെയും അറബ് ലീഗും വ്യക്തമാക്കിയിരുന്നു. ഉച്ചക്കോടിയിലൂടെ ​ഗാസയിൽ വെടിനിർത്തൽ കൊണ്ടു വരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അറബ് രാഷ്ട്രങ്ങൾ.

TAGGED:African unionGazaisraelSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹാസ്യ സാമ്രാട്ടിൻ്റെ ഗംഭീര തിരിച്ചുവരവ്; ‘പ്രൊഫസർ അമ്പിളി’യായി ജഗതി ശ്രീകുമാർ

January 5, 2025
News

‘ആരും ഇല്ലാണ്ടായ പോലെ, ഇതുപോലൊരാള്‍ ഇനി ഉണ്ടാവില്ല’; വാക്കുകള്‍ ഇടറി, കണ്ണുനിറഞ്ഞ് ഷാഫി പറമ്പില്‍

July 18, 2023
News

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

March 11, 2023
News

സില്‍വര്‍ ലൈന്‍ അടിയന്തരമായി പരിഗണിക്കണം: കെ-റെയിലുമായി ചര്‍ച്ച നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ്

November 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?