EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംവിധായകൻ എംഎ നിഷാദ് എഴുതിയ മേജറുടെ മീനുകൾ പ്രകാശനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സംവിധായകൻ എംഎ നിഷാദ് എഴുതിയ മേജറുടെ മീനുകൾ പ്രകാശനം ചെയ്തു
Diaspora

സംവിധായകൻ എംഎ നിഷാദ് എഴുതിയ മേജറുടെ മീനുകൾ പ്രകാശനം ചെയ്തു

News Desk
Last updated: November 6, 2023 5:58 PM
News Desk
Published: November 6, 2023
Share

ഷാർജ: നടനും സംവിധായകനുമായ എംഎനിഷാദിന്‍റെ പുസ്തകം മേജറുടെ മീനുകൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ കെ.ടി ജലീൽ എംഎൽഎ പ്രകാശനം ചെയ്തു. കെ. ടി ജലീലിൽ നിന്ന് വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയും എഡിറ്റോറിയൽ സിഇഓയുമായ വിഗ്നേഷ് വിജയകുമാർ പുസ്തകത്തിന്‍റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

പുസ്തക പ്രകാശനത്തിനൊപ്പം വിശദമായി പുസ്തകത്തെ പറ്റി കെ.ടി ജലീൽ സദസ്യർക്ക് വിശദീകരിക്കുകയും ചെയ്തു. എം എ നിഷാദിന്‍റെ കലാജീവിതത്തിലെ വലിയൊരു നാഴികക്കല്ലായി മേജറുടെ മീനുകൾ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പുസ്തകം ഏറ്റുവാങ്ങിയ ശേഷം മേളയിലേക്കെത്തിച്ച മുഴുവൻ കോപ്പികളും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയും നിർമാതാവുമായ വിഗ്നേഷ് വിജയകുമാർ വാങ്ങി പരിപാടിക്കെത്തിയ കാണികൾക്ക് സൗജന്യമായി വിതരണം ചെയ്തത് കൗതുകമായി.

 

ഒരു വല്ലാത്ത സ്ഥാപനം, യൂദാസ് ഇവിടെയുണ്ട് തുടങ്ങി 8 കഥകളുടെ സമാഹാരമാണ് മേജറുടെ മീനുകൾ എന്ന പുസ്തകം. പ്രവാസി വ്യവസായി ആർ ഹരികുമാർ മുഖ്യാഥിതിയായ ചടങ്ങിൽ എഴുത്തുകാരി ഷീലാ പോൾ ആശംസകൾ പറഞ്ഞു. എം എ നിഷാദിന്‍റെ സംവിധാനത്തിൽ വിഗ്നേഷ് വിജയകുമാർ നിർമിക്കുന്ന പുതിയ ചിത്രം അയ്യർ ഇൻ അറേബ്യ ഉടൻ പുറത്തിറങ്ങും

TAGGED:bookssharjahsharjah international book fair
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Diaspora

30 മണിക്കൂ‍ർ കഴിഞ്ഞിട്ടും ഷാ‍ർജ – കോഴിക്കോട് വിമാനം പുറപ്പെട്ടില്ല; പ്രതിഷേധവുമായി യാത്രക്കാർ

April 18, 2024
DiasporaNews

ദുബൈയിൽ ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

August 24, 2024
Diaspora

​ഹജ്ജിന് ഇന്ന് സമാപനം; വിശുദ്ധ മക്കയോട് വിടപറഞ്ഞ് തീർത്ഥാടകർ

June 19, 2024
DiasporaNews

സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ

September 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?