EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആശയവിനിമയം നഷ്ടപ്പെട്ടു; ഒറ്റപ്പെട്ട് ഗസ; ആക്രമണം ശക്തമാക്കി ഇസ്രയേല്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആശയവിനിമയം നഷ്ടപ്പെട്ടു; ഒറ്റപ്പെട്ട് ഗസ; ആക്രമണം ശക്തമാക്കി ഇസ്രയേല്‍
News

ആശയവിനിമയം നഷ്ടപ്പെട്ടു; ഒറ്റപ്പെട്ട് ഗസ; ആക്രമണം ശക്തമാക്കി ഇസ്രയേല്‍

Web News
Last updated: October 28, 2023 12:23 PM
Web News
Published: October 28, 2023
Share

ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇതോടെ ഗസയുമായുള്ള ആശയ വിനിമയ ഉപാധികള്‍ പൂര്‍ണമായും തകര്‍ന്നു. ഗസയിലുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സന്നദ്ധ സംഘടനകളും അന്താരാഷ്ട്ര മാധ്യമങ്ങളും അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ ഗസയ്‌ക്കെതിരെ നടത്തിയത്. യുഎന്നിന്റെ വെടി നിര്‍ത്തല്‍ ആവശ്യം നിരാകരിച്ച ഇസ്രയേല്‍ കര-വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായും അറിയിച്ചു.

ഗസയിലെ ആരോഗ്യ സംവിധാനങ്ങളും താറുമാറായിട്ടുണ്ട്. ആശയ വിനിമയം നഷ്ടമായതോടെ പ്രദേശത്തെ സാഹചര്യത്തെകുറച്ച് പുറം ലോകത്തിന് അറിയാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. 23 ലക്ഷത്തോളം വരുന്ന ജനത ഗസയില്‍ ആരുമായും ആശയവിനിമയത്തിന് സാധ്യമാകാതെ ഒറ്റപ്പെട്ടതായാണ് വിവരം.

ഗസയിലുള്ള സ്റ്റാഫുകളുമായി ആശയ വിനിമയം സാധ്യമാകുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ ജീവനെചൊല്ലിയും അത്യാവശ്യമുള്ളവര്‍ത്ത് ചികിത്സ ലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 7 മുതലുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ 7326 പലസ്തീനികള്‍ ആണ് ഇതുവരെ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നത്. 1400 പേരാണ് ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത്.

TAGGED:GazaHamas-Israel War
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഐപിഎൽ ലേലം: ഏറ്റവും വിലയേറിയ താരം സാം കറൺ; ആരും എടുക്കാതെ ജോ റൂട്ടും റൈലീയും

December 23, 2022
News

സുഡാൻ സംഘർഷത്തിനിടെ സൗദി യാത്രാവിമാനത്തിന് നേരെ വെടിവയ്പ്പ്

April 16, 2023
News

രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്; ആരോപണത്തിന് പിന്നിൽ അജണ്ട

August 26, 2024
EntertainmentNews

‘അദൃശ്യ ജാലകങ്ങള്‍’ ഒടിടി റിലീസ്, ഡിസംബര്‍ 8 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

December 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?