EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കശ്മീരി പണ്ഡിറ്റുകൾക്ക് കുറഞ്ഞ വിലയിൽ ഭൂമി ലഭ്യമാക്കാൻ ജമ്മു കശ്മീർ ഭരണകൂടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കശ്മീരി പണ്ഡിറ്റുകൾക്ക് കുറഞ്ഞ വിലയിൽ ഭൂമി ലഭ്യമാക്കാൻ ജമ്മു കശ്മീർ ഭരണകൂടം
News

കശ്മീരി പണ്ഡിറ്റുകൾക്ക് കുറഞ്ഞ വിലയിൽ ഭൂമി ലഭ്യമാക്കാൻ ജമ്മു കശ്മീർ ഭരണകൂടം

Web Desk
Last updated: October 26, 2023 9:50 PM
Web Desk
Published: October 26, 2023
Share
Kashmiri pandits

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭൂരഹിതർക്ക് പി‌എം‌എ‌വൈ-ജി പദ്ധതി പ്രകാരം ഭൂമി അനുവദിച്ചതിന് പിന്നാലെ ഈ ഭൂമി കശ്മീരി പണ്ഡിറ്റുകൾക്ക് അനുവദിക്കാനൊരുങ്ങി ജമ്മു കശ്മീർ ഭരണകൂടം പണ്ഡിറ്റ് സമുദായത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് ഇളവുകളോടെ ഭൂമി വാങ്ങാൻ അവസരം നൽകാനാണ് ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. കാശ്മീർ താഴ്വരയിലെ പണ്ഡിറ്റ് വിഭാഗത്തിൻ്റെ പുനരധിവാസം ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ശ്രീനഗറിലെ സർക്കാർ ജീവനക്കാർക്ക് സ്വന്തമായി വീട് പണിയുന്നതിന് കുറഞ്ഞ നിരക്കിലോ സബ്‌സിഡി നിരക്കിലോ ഭൂമി നൽകാൻ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് സിൻഹ പ്രഖ്യാപിച്ചു. രാമനവമി ദിനത്തിൽ ജമ്മുവിലെ ദേവി അംഗൻ തൽവാളിൽ നിർമ്മാണത്തിലിരിക്കുന്ന ഭദേർകാളി ക്ഷേത്രത്തിലെത്തി കശ്മീരി പണ്ഡിറ്റുകളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിങ്ങൾക്ക് കശ്മീരിൽ സ്ഥിരമായി ജീവിക്കാൻ കഴിയുന്ന തരത്തിൽ അത്തരമൊരു സാഹചര്യം ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് – ലഫ്റ്റനന്റ് ഗവർണർ പണ്ഡിറ്റുകളോട് പറഞ്ഞു. കശ്മീരി പണ്ഡിറ്റ് സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സമുദായത്തിലെ അംഗങ്ങൾക്ക് ഡിവിഷണൽ കമ്മീഷണർ, എഡിജിപി, ഐജിപി, ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ എന്നിവരുമായും പ്രശ്‌നങ്ങൾ ഉന്നയിക്കാം, അവരുടെ കാര്യങ്ങൾ മുൻഗണനാക്രമത്തിൽ പരിഗണിക്കും”.

താഴ്‌വരയിലെ പണ്ഡിറ്റ് ജീവനക്കാർക്ക് പൂർത്തിയാക്കിയ ട്രാൻസിറ്റ് താമസസൗകര്യങ്ങൾ ക്രമമായി അനുവദിക്കുന്നതിന് ലഫ്റ്റനന്റ് ഗവർണർ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കമ്മീഷണർക്ക് കെ കെ സിദ്ധയോട് നിർദ്ദേശിച്ചു. കുടിയേറ്റ പണ്ഡിറ്റ് ജീവനക്കാരെ പാർപ്പിക്കാൻ മധ്യ, തെക്ക്, വടക്കൻ കശ്മീരിലെ പല സ്ഥലങ്ങളിലും സർക്കാർ ട്രാൻസിറ്റ് താമസസൗകര്യങ്ങൾ സ്ഥാപിച്ചിരുന്നു. 1990-ൽ ജമ്മു കശ്മീരിൽ തീവ്രവാദം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്ന് കൂട്ടത്തോടെ ജമ്മുവിലേക്കും ന്യൂഡൽഹിയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പലായനം ചെയ്തിരുന്നു.

TAGGED:Jammu KashmirKashmirKashmir PanditsPanditsSrinagar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബിജെപി എങ്ങനെ വേട്ടയാടിയാലും, ഞാൻ നിങ്ങൾക്കൊപ്പം: വയനാട്ടിൽ രാഹുലിൻ്റെ മെഗാറാലി

April 11, 2023
News

സിനിമയിൽ നിന്ന് കാലാകാലം ആരെയും വിലക്കാനാവില്ല, പണിയെടുത്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും പുറത്ത് വിടും; ഷൈൻ ടോം ചാക്കോ. ഷൈൻ കൃത്യനിഷ്ഠയുള്ള നടനാണെന്ന് ബി ഉണ്ണികൃഷ്ണൻ

May 3, 2023
News

യു.കെ റിക്രൂട്ട്മെന്റ്: വസ്തുതകള്‍ വിവരിച്ച് പി ശ്രീരാമകൃഷ്ണൻ

October 13, 2022
News

ടിക് ടോക് നിരോധനത്തിന് യുഎസിൽ ഉഭയകക്ഷി നിയമം അവതരിപ്പിച്ചു

December 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?