EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു
EntertainmentNews

‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു

Web News
Last updated: September 30, 2023 3:52 PM
Web News
Published: September 30, 2023
Share

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്‌ലാന്റിക് സമുദ്രാന്തര്‍ ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെട്ട ടൈറ്റന്‍ എന്ന ജലപേടകം പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരായിരുന്നു മരിച്ചത്. ഇപ്പോഴിതാ സംഭവം ചിത്രമാക്കാന്‍ ഒരുങ്ങുകയാണ് മൈന്‍ഡ്‌റയട്ട് എന്റര്‍ടൈന്‍മെന്റ്‌സ്.

പ്രൊജക്ടിന്റെ സഹ നിര്‍മാതാവായി ഇ ബ്രയാന്‍ ഡോബിന്‍സുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈന്‍ഡ് റയട്ടിന്റെ ജസ്റ്റിന്‍ മക്ഗ്രഗറും ജോനാഥന്‍ കീസിയുമാണ് തിരക്കഥ രചിക്കുന്നത്.

ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആദരവായിരിക്കും ചിത്രമെന്ന് ജോനാഥന്‍ കീസി പറഞ്ഞു. സത്യമാണ് വലുത്, ലോകത്തിന് സത്യമറിയാനുള്ള അവകാശമുണ്ടെന്നും കീസി പറഞ്ഞു.

ജൂണ്‍ 18ന് അറ്റ്‌ലാന്റിക് സമുദ്രത്തിന് അടിത്തട്ടിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ജലപേടകത്തിന് ഒരു മണിക്കൂര്‍ 45 മിനുട്ട് കൊണ്ട് തന്നെ മാതൃപേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി തെരച്ചില്‍ നടത്തിയെങ്കിലും പേടകത്തെ കണ്ടെത്താനായില്ല. നാല് ദിവസത്തെ തെരച്ചിലിന് ശേഷം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്കടുത്ത് ഈ ജല പേടകത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പേടകത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരണപ്പെട്ടതായി പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ബാര്‍ഡിംഗ്, ബ്രിട്ടീഷ്-പാകിസ്ഥാനി വ്യവസായി ഷഹ്‌സാദാ ദാവൂദ് അദ്ദേഹത്തിന്റെ 19 കാരനായ മകന്‍ സുലേമാന്‍, മുന്‍ ഫ്രഞ്ച് നേവി ഡൈവര്‍ പോള്‍ ഹെന്റി, ഓഷ്യന്‍ ഗേറ്റ് സിഇഒ സ്‌റ്റോക്ടണ്‍ റഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

TAGGED:Titan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചിത്രം വിചിത്രം: വാട്സാപ്പ് മെസേജിനനുസരിച്ച് വീട്ടിലെ കാര്യങ്ങൾ നടക്കുന്നുവെന്ന വിചിത്ര പരാതിയുമായി കുടുംബം

November 22, 2022
News

പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി

July 14, 2024
Entertainment

‘ബൈക്കിലേറി ബച്ചൻ’, ഗതാഗത കുരുക്കിലായ ബിഗ് ബിയെ ലൊക്കേഷനിൽ എത്തിച്ച് ആരാധകൻ

May 15, 2023
News

വന്ദേഭാരതിന് കൂടുതൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് എംപിമാർ; റെയിൽവേ മന്ത്രിക്ക് കത്തയച്ചു

April 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?