EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ‘മധുരമോണം 2023’ വര്‍ണാഭമായി ആഘോഷിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ‘മധുരമോണം 2023’ വര്‍ണാഭമായി ആഘോഷിച്ചു
News

ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ‘മധുരമോണം 2023’ വര്‍ണാഭമായി ആഘോഷിച്ചു

Web News
Last updated: September 30, 2023 2:12 PM
Web News
Published: September 30, 2023
Share

ദുബായ്: ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐ.എം.എഫ്) ‘മധുരമോണം 2023’ വ്യത്യസ്ത പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഖിസൈസ് വുഡ്ലം പാര്‍ക്ക് സ്‌കൂളില്‍ ഒരുക്കിയ ആഘോഷത്തില്‍ അംഗങ്ങളും അവരുടെ കുടുംബങ്ങളും സാംസ്‌കാരിക-കലാ-സംഗീത-വിനോദ പരിപാടികളില്‍ പങ്കെടുത്തു. പൂക്കളം, മാവേലി, തിരുവാതിര, സംഘഗാനം, ഗാനമേള, വിവിധ മല്‍സരങ്ങളായ കസേരകളി, വടംവലി, തുടങ്ങി ഒട്ടനവധി പരിപാടികള്‍ അരങ്ങേറി. ഷിനോജ് ഷംസുദ്ദീന്‍ മാവേലിയായി വേഷമിട്ടു. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി (ധന്യ ഗ്രൂപ്പ്), അജിത് ജോണ്‍സണ്‍ (ലുലു എക്സ്ചേഞ്ച്), യൂനുസ് ഹസ്സന്‍ (അല്‍ ഇര്‍ഷാദ് കംപ്യൂട്ടര്‍ ഗ്രൂപ്), സി.പി സാലിഹ് (ആസാ ഗ്രൂപ്), സുബൈര്‍ (സെഡ് നീം), ജൂബി കുരുവിള (ഇക്വിറ്റി പ്ളസ്), ഷമീര്‍ (ഡി3), ഇഷാക്ക് (അല്‍നൂര്‍ പോളി ക്ളിനിക്), കെ.പി മുഹമ്മദ് (കെപി ഗ്രൂപ്), സതീഷ് (കാലിക്കറ്റ് നോട്ട്ബുക്ക്), അഡ്വ. ഷാജി.ബി (ടേസ്റ്റി ഫുഡ്), ഷിനോയ് (ജോയ് ആലുക്കാസ്), ജെന്നി ജോസഫ് (ജെന്നി ഫ്ളവേഴ്സ്), റഷീദ് മട്ടന്നൂര്‍ (ആഡ് ആന്റ് എം ഗ്രൂപ്) എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഐഎംഎഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അനൂപ് കീച്ചേരി, തന്‍സി ഹാഷിര്‍, ജലീല്‍ പട്ടാമ്പി, കെയുഡബ്ള്യുജെ സാരഥികളായ എം.സി.എ നാസര്‍, ടി.ജമാലുദ്ദീന്‍, പ്രമദ് ബി.കുട്ടി എന്നിവര്‍ പാരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചടങ്ങില്‍ നിസ ബഷീര്‍ രചിച്ച ‘ഞാന്‍’എന്ന പുസ്തകത്തിന്റെ കവര്‍ സി.പി സാലിഹ് പ്രകാശനം ചെയ്തു. കേരള സര്‍ക്കാറിന്റെ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടിയ കൃഷ്ണപ്രസാദിന് (ഏഷ്യാനെറ്റ് ന്യൂസ്) പരിപാടിയില്‍ അതിഥിയായി എത്തിയ അഭിലാഷ് മോഹനന്‍ (മാതൃഭൂമി ന്യൂസ്) ഐഎംഎഫിന്റെ ഉപഹാരം നല്‍കി.

വിവിധ മേഖലകളില്‍ ഈ വര്‍ഷം അംഗീകാരങ്ങള്‍ നേടിയ കൂട്ടായ്മയിലെ അംഗങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു. മെഗാ റാഫിള്‍ നറുക്കെടുപ്പും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍, ഗ്രാന്റ് ഹൈപര്‍, ഹോട്ട്പാക്ക്, എമിറേറ്റ്സ് ഫസ്റ്റ്, അല്‍ ഐന്‍ ഫാം, വേള്‍ഡ് സ്റ്റാര്‍, വി പെര്‍ഫ്യൂംസ്, ചിക്കിംഗ്, ഉജാല, വുഡ്ലം പാര്‍ക്ക് സ്‌കൂള്‍ തുടങ്ങിയ പ്രായോജകരുടെ പിന്തുണയും ‘മധുരമോണം 2023’ പരിപാടിക്കുണ്ടായിരുന്നു.

 

TAGGED:indian media fraternity
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം’; ഹൈക്കോടതി

November 5, 2022
News

ജോയിയുടെ മൃതദേഹം സംസ്കരിച്ചു, മാതാവിന് 10 ലക്ഷം സഹായധനം വാഗ്ദാനം ചെയ്ത് സർക്കാർ

July 15, 2024
News

പൊതുസ്ഥലത്ത് മദ്യപിച്ചു; അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

August 19, 2023
DiasporaEditoreal PlusNews

മാം​ഗല്യം സീസൺ 2; ഞങ്ങളെ പോലുളളവരെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾക്ക് കണ്ട് പഠിക്കാനാണ്: റഫീഖ്

November 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?