EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: 2024 ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 2018 സിനിമ, മലയാളത്തിന് അഭിമാനനേട്ടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > 2024 ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 2018 സിനിമ, മലയാളത്തിന് അഭിമാനനേട്ടം
Entertainment

2024 ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 2018 സിനിമ, മലയാളത്തിന് അഭിമാനനേട്ടം

കേരളത്തെ പിടിച്ചു കുലുക്കിയ 2018ലെ മഹാപ്രളയം അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Web Desk
Last updated: September 27, 2023 1:45 PM
Web Desk
Published: September 27, 2023
Share

2024 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 സിനിമയെ തെരഞ്ഞെടുത്തു. കേരളത്തെ പിടിച്ചു കുലുക്കിയ 2018ലെ മഹാപ്രളയം അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

തീയേറ്ററുകളിൽ വൻസ്വീകരണം കിട്ടിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 30 കോടിയോളം ചിലവിട്ട ചിത്രം ബോക്സ് ഓഫീസിൽ ഇരുന്നൂറോളം കോടി രൂപ കളക്ട് ചെയ്തു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ,ഇന്ദ്രൻസ്, സുധീഷ്, സിദ്ധീഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, അപർണ ബാലമുരളി, തൻവി റാം, റോണി, ശിവദ,വിനിത കോശി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 2018 മെയ് അഞ്ചിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.

വേണു കുന്നപ്പള്ളി, സികെ പത്മകുമാർ, ആൻ്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അഖിൽ പി ധർമ്മജനായിരുന്നു ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഒന്നരമാസത്തോളം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം ഒടിടി പ്ലാറ്റ്ഫോമിലെത്തിയപ്പോൾ ദേശീയതലത്തിലും ചിത്രം ശ്രദ്ധിക്കപ്പെടുകയും വലിയ തോതിൽ നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.

ഇതുവരെ 55 സിനിമകൾ ഇന്ത്യയിൽ നിന്നും ഒഫീഷ്യൽ എൻട്രിയായി ഓസ്കാറിലേക്ക് മികച്ച വിദേശചിത്രത്തിനായി നിർദേശിക്കപ്പെട്ടത്. ഇതിൽ പക്ഷേം മൂന്നെണ്ണം മാത്രമാണ് അവസാന റൌണ്ടിലേക്ക് എത്തിയത്. മദർ ഇന്ത്യ, സലാം ബോംബൈ, ലഗാൻ എന്നിവയാണ് ഈ ചിത്രങ്ങൾ. മലയാളത്തിൽ നിന്നും ഗുരു, ആദാമിൻ്റെ മകൻ അബു എന്നീ ചിത്രങ്ങൾ നേരത്തെ ഒഫീഷ്യൽ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

TAGGED:20182018 malayalam Movie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ജയറാം – മിഥുന്‍ മാനുവല്‍ ത്രില്ലര്‍, ‘അബ്രഹാം ഓസ്ലറിന്റെ’ റിലീസ് പ്രഖ്യാപിച്ചു

December 5, 2023
Entertainment

ബേസിലും നസ്രിയയും ഒരുമിക്കുന്ന ‘സൂക്ഷമദർശിനി’; ടൈറ്റിൽ ലുക്ക് പുറത്തുവിട്ടു

May 29, 2024
Jailer
Entertainment

ശനിയാഴ്ച മാത്രം 6.15 കോടി കളക്ഷൻ: കേരള ബോക്സ് ഓഫീസ് തൂക്കി ജയിലർ

August 13, 2023
EntertainmentNews

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്

October 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?