EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രയേലിനെ അംഗീകരിക്കാൻ കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങൾ, പ്രഖ്യാപനം വൈകാതെയെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ഇസ്രയേലിനെ അംഗീകരിക്കാൻ കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങൾ, പ്രഖ്യാപനം വൈകാതെയെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി
Uncategorized

ഇസ്രയേലിനെ അംഗീകരിക്കാൻ കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങൾ, പ്രഖ്യാപനം വൈകാതെയെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി

Web Desk
Last updated: September 25, 2023 6:09 PM
Web Desk
Published: September 25, 2023
Share

ജറുസലേം: കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹൻ. നാല് അറബ് രാജ്യങ്ങൾ ഇതിനകം അബ്രഹാം കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രിയുടെ ഈ പ്രഖ്യാപനം.

സൗദി അറേബ്യ, ബംഗ്ലാദേശ്, സുഡാൻ, ബ്രൂണെ, സൊമാലിയ, മൊറോക്കോ, ബഹ്‌റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങൾ ഇസ്രയേലുമായുള്ള ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും ഇക്കാര്യത്തിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് വന്നിട്ടില്ല.

ജൂത രാഷ്ട്രവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതായി സൗദ്ദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. 1948 മെയ് 14-നാണ് ഇസ്രായേൽ എന്ന ജൂതരാഷ്ട്രം നിലവിൽ വരുന്നത്. അറബ് ലീഗിലെ 15 രാജ്യങ്ങൾ – അൾജീരിയ, കൊമോറോസ്, ജിബൂട്ടി, ഇറാഖ്, കുവൈറ്റ്, ലെബനൻ, ലിബിയ, മൗറിറ്റാനിയ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സിറിയ, ടുണീഷ്യ, യെമൻ – ഇതുവരെ നയതന്ത്ര തലത്തിൽ ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ 10 അറബ് ഇതര അംഗങ്ങൾ – അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബ്രൂണെ, ഇന്തോനേഷ്യ, ഇറാൻ, മലേഷ്യ, മാലിദ്വീപ്, മാലി, നൈജർ, പാകിസ്ഥാൻ എന്നിവരും ഇസ്രയേലിനെ അംഗീകരിക്കുന്നില്ല; ഈ രാജ്യങ്ങൾക്കൊപ്പം, ക്യൂബ, ഉത്തരകൊറിയ, വെനസ്വേല എന്നിവയും ഇതുവരെ ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ല. യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾ 2020ൽ ഇസ്രായേലിനെ അം​ഗീകരിച്ചു കൊണ്ട് കരാറിൽ ഒപ്പുവച്ചിരുന്നു.

TAGGED:islam nationsisraelmuslim nations
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തീർത്ഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായെന്ന് പരാതി: മുങ്ങിയെന്ന് ആരോപണം

July 29, 2023
Uncategorized

ഹോട്ടലുകളിൽ ചെക്ക് ഇൻ, ചെക്ക് ഔട്ട് സമയം 20 മണിക്കൂറാക്കി സൗദി അറേബ്യ

August 12, 2025
Uncategorized

നാട് കടത്തിയിട്ടും അരിക്കൊമ്പൻ തന്നെ താരം, അരിക്കൊമ്പന് വേണ്ടി കവിതയുമായി ആരാധകർ

June 24, 2023
Uncategorized

അല്ലു അർജുൻ ചിത്രം പുഷ്പ: ദി റൈസിൻ്റെ റഷ്യൻ ഭാഷാ ട്രെയിലർ പുറത്ത്

November 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?