EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു
News

കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു

Web News
Last updated: September 21, 2023 1:20 PM
Web News
Published: September 21, 2023
Share

കാനഡയുമായുള്ള ബന്ധം വഷളായിരിക്കെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചു. അനിശ്ചിത കാലത്തേക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്. കാനഡയിലെ വിസ സര്‍വീസ് ആണ് നിര്‍ത്തിവെച്ചിരിക്കുന്നത്.

കാനഡയില്‍ ഖലിസ്ഥാന്‍ വിഘടനവാദിയായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. ഇത് ഇന്ത്യ നിരസിച്ചിരുന്നു.

തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയായിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയപ്പോള്‍ ഇന്ത്യയിലെ കാനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഇതിന് പിന്നാലെയാണ് കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചത്.

അതേസമയം ഹര്‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് സമാനമായി വീണ്ടുമൊരു ഖലിസ്ഥാന്‍ അനുകൂലി കൂടി കാനഡയില്‍ കൊല്ലപ്പെട്ടിരുന്നു. സുഖ്ദൂല്‍ സിങ് (സുഖ ദുനേക) ആണ് കൊല്ലപ്പെട്ടത്.

TAGGED:Hardeep Singh NijjarSukhdul Singh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ദില്ലി ചലോ’ മാര്‍ച്ചിനിടെ സംഘര്‍ഷം; കര്‍ഷകരെ തടയാന്‍ വ്യാപക കണ്ണീര്‍ പ്രയോഗം

February 13, 2024
EntertainmentNews

അഞ്ച് ഭാഷകളിൽ തരംഗമായി ദുൽഖർ സൽമാൻ; പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററായി ലക്കി ഭാസ്കർ

November 12, 2024
News

കണ്ണൂരിൽ നിന്നും കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം;സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

June 29, 2024
News

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്;ഫിൻലൻഡും നോർവേയും സന്ദർശിക്കുക ലക്ഷ്യം; ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും

September 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?