EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം; യുഡിഎഫിലേക്ക് അടുപ്പിക്കരുത്: ഷാഫി പറമ്പില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം; യുഡിഎഫിലേക്ക് അടുപ്പിക്കരുത്: ഷാഫി പറമ്പില്‍
News

ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം; യുഡിഎഫിലേക്ക് അടുപ്പിക്കരുത്: ഷാഫി പറമ്പില്‍

Web News
Last updated: September 10, 2023 4:08 PM
Web News
Published: September 10, 2023
Share

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സിബിഐയുടെ കണ്ടെത്തല്‍ ഏറെ ഗൗരവമുള്ളതാണ്. ഗണേഷിന്റെ രാഷ്ട്രീയ ജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഗണേഷ് കുമാര്‍ യുഡിഎഫില്‍ കണ്ണുവെക്കുന്നുണ്ട്. ഒരു കാരണവശാലും അടുപ്പിക്കരുത്. ഗണേഷിനെതിരെ തുറന്ന സമരത്തിലേക്ക് തന്നെ യുഡിഎഫ് നീങ്ങുമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഗണേഷ് കുമാറിന്റെ പൊതു ജീവിതം തന്നെ ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്റെ ഔദാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. കൂടെ നിന്ന് ഒറ്റിയതിന്റെ ചരിത്രമാണ് അദ്ദേഹം എഴുതി ചേര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ മന്ത്രി സ്ഥാനം കിട്ടുമോ ഇല്ലയോ എന്ന ആശങ്കയില്‍ കൈയ്യടിക്ക് വേണ്ടി ഇടതുപക്ഷത്തിനെതിരെ പറയുന്ന ഒന്നുരണ്ട് വാചകങ്ങള്‍ക്ക് അപ്പുറത്തേക്ക് യുഡിഎഫിലേക്ക് ഒരു കണ്ണെറിയാനാണ് ഗണേഷ് കുമാറിന്റെ ഭാവമെങ്കില്‍, അതിന് ഏതെങ്കിലും നേതാവ് കാതോ കണ്ണോ കൊടുക്കുന്നുണ്ടെങ്കില്‍ അത് നടത്തിക്കില്ല എന്ന് ആര്‍ജവത്തോടെ യൂത്ത് കോണ്‍ഗ്രസ് പറയാന്‍ ആഗ്രഹിക്കുകയാണ്. ഗണേഷ്‌കുമാറിനെതിരെ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരപരിപാടികള്‍ നേതൃത്വം നല്‍കും,’ഷാഫി പറമ്പില്‍ പറഞ്ഞു.

TAGGED:KB Ganesh kumarOommen ChandyShafi Parambilsolar Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പേഴ്സണൽ ലോണിനുള്ള കുറഞ്ഞ ശമ്പളപരിധി ഒഴിവാക്കി യുഎഇ സെൻട്രൽ ബാങ്ക്

November 19, 2025
News

പേരയ്‌ക്ക എറിഞ്ഞു വീഴ്ത്തിയതിന് മർദ്ദനത്തിനിരയായ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തുടരുന്നു

January 18, 2023
News

അ‍ർഹിച്ചതിലേറെ ശിക്ഷ അനുഭവിച്ചു: മഅദ്ദനിക്ക് വേണ്ടി കർണാടക സർക്കാരിന് കട്ജുവിൻ്റെ കത്ത്

June 1, 2023
News

പോപ്പുലർ ഫ്രണ്ട് ഹർത്താൽ : വിവിധയിടങ്ങളിൽ ആക്രമണം , ഹൈക്കോടതി സ്വമേധയാ കേസെടുത്തു

September 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?