EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴിയില്‍ കാത്തിരുന്ന് ഇടിച്ചിട്ടു; കാരണം മുന്‍ വൈരാഗ്യം; കാട്ടാക്കടയിലേത് കൊലപാതം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴിയില്‍ കാത്തിരുന്ന് ഇടിച്ചിട്ടു; കാരണം മുന്‍ വൈരാഗ്യം; കാട്ടാക്കടയിലേത് കൊലപാതം
News

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴിയില്‍ കാത്തിരുന്ന് ഇടിച്ചിട്ടു; കാരണം മുന്‍ വൈരാഗ്യം; കാട്ടാക്കടയിലേത് കൊലപാതം

Web News
Last updated: September 10, 2023 1:25 PM
Web News
Published: September 10, 2023
Share

തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതായി പൊലീസ്. ആഗസ്റ്റ് 30നാണ് കാട്ടാക്കട പൂവച്ചലില്‍ ആദിശേഖര്‍ മരിച്ചത്. വണ്ടി തട്ടി മരിച്ചതെന്നായിരുന്നു ആദ്യം വിലയിരുത്തിയത്. എന്നാല്‍ ആദി ശേഖറിനെ കാത്തിരുന്നത് വണ്ടിയിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി.

ആദിശേഖര്‍ സ്ഥിരമായി കളിക്കാന്‍ പോകുന്ന വഴിയില്‍ 20 മിനുട്ടോളം കാത്തിരുന്നാണ് പ്രതിയായ പ്രിയരഞ്ജന്‍ വണ്ടിയിടിച്ച് കൊലപ്പെടുത്തിയത്. പ്രിയ രഞ്ജന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ആദിശേഖറിനെ കാത്തിരിക്കുകയായിരുന്നു.
സുഹൃത്തിന്റെ അടുത്തെത്തിയ ആദിശേഖര്‍ സുഹൃത്തിന്റെ സൈക്കിള്‍ വാങ്ങി പോകാന്‍ തുടങ്ങിയപ്പോള്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. സ്ഥിരം മദ്യപാനിയായ പ്രതി ക്ഷേത്രത്തിന് മുന്നില്‍ മൂത്ര മൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് മാസങ്ങള്‍ക്ക് ശേഷം ആദി ശേഖറിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആദിശേഖറിന്റെ അകന്ന ബന്ധുകൂടിയാണ് പ്രിയരഞ്ജന്‍.

മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ഇയാള്‍ക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

TAGGED:kattakkada attackmurderplanned murder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ലോകം കണ്ണെറിഞ്ഞ ലോകകപ്പുയർത്തി മിശിഹ

December 18, 2022
News

അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തത: പുഴയിൽ തെരച്ചിൽ തുടർന്ന് ദുരന്തനിവാരണ സേന

May 8, 2023
News

ആരോഗ്യനില ഗുരുതരം; അബ്ദുൾ നാസർ മഅദ്നിയെ വെൻ്റിലേറ്ററിലേക്ക് മാറ്റി

March 28, 2024
News

ഡൊകോമോ മുതൽ സൂഡിയോ വരെ, സാധാരണക്കാരന് പ്രിമീയം ലൈഫ് നൽകിയ രത്തൻ ടാറ്റാ

October 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?