EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.പിയില്‍ മര്‍ദ്ദനമേറ്റ കുട്ടിയെ പഠിപ്പിക്കാന്‍ കേരളം തയ്യാര്‍: സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.പിയില്‍ മര്‍ദ്ദനമേറ്റ കുട്ടിയെ പഠിപ്പിക്കാന്‍ കേരളം തയ്യാര്‍: സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി
News

യു.പിയില്‍ മര്‍ദ്ദനമേറ്റ കുട്ടിയെ പഠിപ്പിക്കാന്‍ കേരളം തയ്യാര്‍: സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി

Web News
Last updated: August 28, 2023 2:44 PM
Web News
Published: August 28, 2023
Share

ഉത്തര്‍പ്രദേശില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച മുസ്ലിം വിദ്യാര്‍ത്ഥിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്ന് കേരള വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്ന് വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

മതത്തിന്റെ പേരില്‍ മറ്റു വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപികയുടെ നിര്‍ദേശപ്രകാരം കുട്ടിയെ ഭീകരമായി മര്‍ദിക്കുന്നതു സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. നിസ്സാര വകുപ്പുകള്‍ ചുമത്തിയാണു പൊലീസ് കേസെടുത്തത്. തല്ലിച്ചതു ശരിയാണെന്ന നിലപാടാണ് അധ്യാപികയുടേത്. ആ കുട്ടിയെ സംബന്ധിച്ചിടത്തോളം പഠിത്തം അനിശ്ചിതത്വത്തിലാണ്. മര്‍ദനത്തിനിരയായ കുട്ടിയും മാതാപിതാക്കളും സമ്മതിച്ചാല്‍ വിദ്യാര്‍ഥിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തയാറാണ് എന്നാണ് മന്ത്രി പറഞ്ഞത്.

സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വി. ശിവന്‍കുട്ടി കത്തയച്ചിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മതേതര ആശയങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും കാലതാമസം പാടില്ലെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

TAGGED:UttarpradeshV Sivankutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു;154 പേർക്ക് പരിക്ക്; ഭാരവാഹികൾ കസ്റ്റഡിയിൽ

October 29, 2024
NewsSports

ഇന്ത്യ-ഓസ്‌ട്രേലിയ ടി20; ടിക്കറ്റെടുക്കാനെത്തിയ ആരാധകർക്ക് നേരെ പോലീസ് ലാത്തി വീശി

September 22, 2022
News

അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം

March 14, 2023
News

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

August 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?