EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രസവിച്ചു കിടന്ന യുവതിയെ സിറിഞ്ചിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിൻ്റെ പെൺസുഹൃത്ത് അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രസവിച്ചു കിടന്ന യുവതിയെ സിറിഞ്ചിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിൻ്റെ പെൺസുഹൃത്ത് അറസ്റ്റിൽ
News

പ്രസവിച്ചു കിടന്ന യുവതിയെ സിറിഞ്ചിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിൻ്റെ പെൺസുഹൃത്ത് അറസ്റ്റിൽ

Web Desk
Last updated: August 4, 2023 4:23 PM
Web Desk
Published: August 4, 2023
Share

തിരുവല്ല: തിരുവല്ലയ്ക്ക് അടുത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയെ വായു സിറിഞ്ചിൽ കുത്തിവച്ച് കൊല്ലാൻ ശ്രമം. നഴ്സിൻ്റെ വേഷത്തിൽ എത്തിയ അനുഷ എന്ന സ്ത്രീയാണ് വധശ്രമം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവിൻ്റ സുഹൃത്താണ് കൊലപാതകശ്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് യുവതികളും കായംകുളം സ്വദേശികളാണ്.

കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ 24-കാരി പ്രസവത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ വിശ്രമത്തിലായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അനുഷ എന്ന സ്ത്രീ നഴ്സിൻ്റെ വേഷത്തിൽ ആശുപത്രിയിലെ മുറിയിലെത്തിയത്. കാലിയായ 20 മില്ലിയുടെ സിറിഞ്ച് ഉപയോഗിച്ച് പ്രസവിച്ച് കിടക്കുന്ന യുവതിയുടെ കൈയിലെ ഞരമ്പിൽ കുത്തിവയ്പ്പ് എടുക്കുകയായിരുന്നു. ഞരമ്പിലേക്ക് ഇങ്ങനെ വായുകേറ്റിയാൽ ഹൃദയാഘാതം സംഭവിക്കുകയും കരൾ തകരാറിലാവുകയും ചെയ്യും. കുത്തിവയ്പ്പിന് പിന്നാലെ പ്രസവിച്ച യുവതിക്ക് ഹൃദയാഘാതം സംഭവിച്ചു. എന്നാൽ ഇവരെ ഉടനെ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ.

അതേസമയം ഇഞ്ചക്ഷൻ നൽകി പുറത്തേക്കിറങ്ങിയ അനുഷയെ ആശുപത്രി ജീവനക്കാർ സംശയം തോന്നി തടഞ്ഞു വയ്ക്കുകയും തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് പ്രസവിച്ചു കിടന്ന യുവതിയെ വധിക്കാൻ വേണ്ടിയാണ് അനുഷ എത്തിയതെന്ന് വ്യക്തമായത്.

അനുഷ ഒരു ഫാർമസിസ്റ്റാണെന്നും പ്രസവിച്ചു കിടക്കുന്ന യുവതിയുടെ ഭർത്താവിൻ്റെ സുഹൃത്താണെന്നും പൊലീസ് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിനെ സ്വന്തമാക്കാനാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമേ ഭർത്താവിന് ഇക്കാര്യത്തിൽ പങ്കുണ്ടോ എന്ന് പറയാൻ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്.

 

 

TAGGED:parumalathiruvallatiruvalla
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNews

ചരിത്രം തിരുത്തിയ 2022; ലോകത്തിലെ സുപ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

December 29, 2022
News

പോരാടി മുന്നേറിയ വനിതകൾക്ക് ആദരം: വണ്ടർ വുമൺ അവാർഡ്സ് 2023

November 15, 2023
News

യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ പ്രാണി, ക്ഷമ ചോദിച്ച് എയർ ഇന്ത്യ

February 28, 2023
News

യു എ ഇ യിൽ മഴ തുടരും

January 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?