EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ
Business

അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ

11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരും അടക്കം ആകെ 16 വിമാനക്കമ്പനികൾ ആണ് നിലവിൽ സ‍ർവ്വീസ് നടത്തുന്നതെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വി കെ സിംഗ് വ്യക്തമാക്കി.

Web Desk
Last updated: July 28, 2023 11:58 AM
Web Desk
Published: July 28, 2023
Share

ദില്ലി: കഴിഞ്ഞ അഞ്ച് വ‍ർഷത്തിനിടെ രാജ്യത്തെ ഏഴ് വിമാനക്കമ്പനികൾ അടച്ചുപൂട്ടിയതായി കേന്ദ്ര സർക്കാർ. കേന്ദ്രവ്യോമയാന സഹമന്ത്രി വി.കെ സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. 11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരും അടക്കം ആകെ 16 വിമാനക്കമ്പനികൾ ആണ് നിലവിൽ സ‍ർവ്വീസ് നടത്തുന്നതെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വി കെ സിംഗ് വ്യക്തമാക്കി.

2023 ജൂലൈ 21 വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് വിമാനക്കമ്പനികൾ രാജ്യത്ത് അടച്ചുപൂട്ടിയിട്ടുണ്ട്. 2019-ൽ ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡും ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡും അടച്ചുപൂട്ടി. സെക്സസ് എയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെക്കാൻ ചാർട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എയർ ഒഡീഷ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് വിമാനക്കമ്പനികൾ 2020-ൽ അടച്ചുപൂട്ടി. ഹെറിറ്റേജ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ടർബോ മേഘ എയർവേസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് എയ‍ർലൈൻ കമ്പനികൾ 2022-ൽ അടച്ചുപൂട്ടി.

സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ കുപ്രസിദ്ധി നേരിടുന്ന PW1100G-JM എഞ്ചിനുകൾ ഘടിപ്പിച്ച A320 നിയോ വിമാനങ്ങൾ ഉപയോഗിക്കുന്നത് ഇൻഡിഗോയും ഗോ ഫസ്റ്റ് എയർലൈനുമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചത് പ്രകാരം എൻഞ്ചിനുകൾ നന്നാക്കാനും ഓവർഹോൾ ചെയ്യാനും ആവശ്യമായ ഹാർഡ്‌വെയറിന്റെ അഭാവമാണ് വിമാനങ്ങൾ നിലത്തിറക്കാനുള്ള കാരണം. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എല്ലാ ഉപഭോക്താക്കളെയും ബാധിക്കുന്ന ആഗോള പ്രശ്‌നമാണിതെന്ന് വി കെ സിംഗ് ചൂണ്ടിക്കാട്ടുന്നു.

TAGGED:air odishaairlinesJet airways
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

തീരാത്ത ബിരിയാണി കൊതി; 2024 -ൽ ഇന്ത്യക്കാർ ഓർഡർ ചെയ്തത് 8.3 കോടി ബിരിയാണി

December 24, 2024
BusinessNews

വിമാനം നാല് മണിക്കൂർ വൈകി, യാത്രക്കാരെ പെരുവഴിയിലാക്കി: എയർഇന്ത്യയ്ക്ക് എതിരെ മുഹമ്മദ് സിറാജ്

November 27, 2025
Business

എല്ലാവര്‍ക്കും ആരോഗ്യവും മനഃശാസ്ത്രപരവുമായ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യം; കൈകോര്‍ത്ത് ആദം ആന്റ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും

June 15, 2023
Business

ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം

March 23, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?