EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വേനൽചൂട് വരും ദിവസങ്ങളിൽ കനക്കും, പ്രവാസികൾക്ക് വേണം കൂടുതൽ കരുതൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വേനൽചൂട് വരും ദിവസങ്ങളിൽ കനക്കും, പ്രവാസികൾക്ക് വേണം കൂടുതൽ കരുതൽ
DiasporaEditoreal Plus

വേനൽചൂട് വരും ദിവസങ്ങളിൽ കനക്കും, പ്രവാസികൾക്ക് വേണം കൂടുതൽ കരുതൽ

News Desk
Last updated: July 19, 2023 9:42 AM
News Desk
Published: July 19, 2023
Share

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വേനൽ ചൂട് അതിന്‍റെ പാരമ്യതയിലേക്ക് കടന്നിരിക്കുകയാണ്. സാധാരണയിലും അധികം ചൂടാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. പലയിടത്തും പകൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. വേനൽക്കാലത്തെ ഭയക്കാതെ നേരിടാൻ ചില കാര്യങ്ങളിൽ മുൻകരുതലെടുത്താൽ മാത്രം മതി

നിർജ്ജലീകരണം

വേനൽക്കാലത്ത് ഏറ്റവുമധികം ശ്രദ്ധവേണ്ടത് നിർജ്ജലീകരണം സംഭവിക്കാതിരിക്കാനാണ്. പകൽ ചൂട് കൂടുന്ന സമയങ്ങളിൽ പരമാവധി പുറത്തേക്കിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരത്ത് ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഇടക്കിടെ വെള്ളം കുടിക്കുന്നത് പതിവാക്കണം. ദിവസം മൂന്ന് മുതൽ നാല് ലിറ്റർ വരെയെങ്കിലും വെള്ളം കുടിക്കണം.

ചർമസംരക്ഷണം

കടുത്ത ചൂടും പൊടിക്കാറ്റും നിറഞ്ഞ കാലാവസ്ഥയിൽ ചർമസംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നവരല്ലെങ്കിലും നിർബന്ധമായും സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കണം. സൂര്യതാപം കൂടുതലായി ഏൽക്കുന്ന സമയങ്ങളിൽ പുറത്തിറങ്ങുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സൂര്യാതപമേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. പ്രവാസികൾക്കറിയാം കുളിക്കാനുൾപ്പെടെ പൈപ്പ് തുറന്നാൽ തിളച്ച വെള്ളമാണ് ലഭിക്കുക. ഇത്തരം സാഹചര്യങ്ങളിൽ വെള്ളം നേരത്തെ ശേഖകരിച്ച് വച്ച് തണുത്ത ശേഷം കുളിക്കുക. ദിവസവും രണ്ട് നേരം കുളിക്കുന്നതാണ് നല്ലത്. ലളിതമായ രീതിയിൽ മേക്ക് അപ്പ് ചെയ്യുന്നതാവും ഇക്കാലയളവിൽ നല്ലത്. അമിതമായ ചൂടും കെമിക്കലുകളും ചർമത്തെ ദോഷകരമായി ബാധിക്കാതിരിക്കാൻ ശ്രദ്ദിക്കണം

ഭക്ഷണക്രമം

ജലാംശം കൂടുതലടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം . ഭക്ഷണത്തിൽ ഒരു നേരമെങ്കിലും സാലഡുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. നാരങ്ങാ വർഗത്തിൽപ്പെട്ട പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചായ, കാപ്പി എന്നിവ എന്നിവയ്ക്ക് പകരം ജ്യൂസോ സൂപ്പോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

യാത്രയിലും വേണം കരുതൽ

വേനൽക്കാല യാത്രകൾ കഴിവതും ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ പ്ലാൻ ചെയ്യുന്നതാണ് നല്ലത്. പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധയോടെ പാലിക്കണം. തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ലതിനാൽ വാഹനങ്ങളിൽ നിന്നും സി​ഗ​ര​റ്റ് ലൈ​റ്റ​റു​ക​ൾ, പോ​ർ​ട്ട​ബി​ൾ ചാ​ർ​ജ​ർ,ഫോ​ൺ ബാ​റ്റ​റി, ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ, ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ്,ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ, പെ​ർ​ഫ്യൂം ബോ​ട്ടി​ൽ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കണം. വാ​ഹ​ന​ത്തി​ലെ വെ​ള്ളം, എ​ൻ​ജി​ൻ ഓ​യി​ൽ എ​ന്നി​വ ദി​നം​പ്ര​തി നി​രീ​ക്ഷിക്കുക. തീപിടിത്തമുണ്ടായാൽ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ടോയെന്ന ഉറപ്പ് വരുത്തണം.വെയിലത്തു പാർക്ക് ചെയ്ത് വണ്ടിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഗ്ലാസ്‌ തുറന്നിട്ട്‌ കൂൾ ആയതിനു ശേഷം യാത്ര ചെയ്യുക.

TAGGED:CarexpatHealthSummerTravel
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ട്രാഫിക് ലംഘനം പിടികൂടാൻ നിശബ്ദ റഡാറുകളുമായി ദുബായ് പൊലീസ്

July 29, 2024
Editoreal Plus

അറിയാത്ത നാട്ടിലെ കേൾക്കാതെ കോഴ്സ് പഠിക്കാൻ മക്കളെ വിടണോ ?

July 23, 2024
Diaspora

ഷെയ്ഖ് മുഹമ്മദിനൊപ്പം ഷെയ്ഖ് അഹമ്മദ്, സഹോദരനൊപ്പം ലണ്ടനിൽ ചെലവഴിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

July 31, 2023
Diaspora

മുബാറക്ക് അൽ കബീർ – മോദിക്ക് കുവൈത്തിൻ്റെ പരമോന്നത ബഹുമതി

December 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?