EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്തെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്തെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം
News

സംസ്ഥാനത്തെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം

സ്റ്റേഷനുകളുടെ പ്രധാന്യം, യാത്രക്കാരുടേയും സർവ്വീസുകളുടേയും എണ്ണം എന്നീ കണക്കുകൾ നോക്കിയാണ് നവീകരണത്തിനുള്ള സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്

Web Desk
Last updated: July 14, 2023 8:15 AM
Web Desk
Published: July 14, 2023
Share

തിരുവനന്തപുരം: കേരളത്തിലെ 30 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് വഴിയൊരുങ്ങുന്നു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന അമൃത് സ്റ്റേഷൻ പദ്ധതി പ്രകാരം ഇതിനായി 303 കോടി രൂപയാണ് അനുവദിച്ചത്. നിലവിൽ നടപ്പാക്കുന്ന തിരുവനന്തപുരം, കൊല്ലം, എറണാകുളം സൌത്ത്,നോർത്ത് കോഴിക്കോട് സ്റ്റേഷനുകളുടെ നവീകരണത്തിന് പുറമേയാണ് തിരുവനന്തപുരം ഡിവിഷനിലേയും പാലക്കാട് ഡിവിഷനിലേയും 15 വീതം സ്റ്റേഷനുകൾക്കായി 195.54 കോടി രൂപ അനുവദിച്ചത്.

ദക്ഷിണ റെയിൽവേയിലെ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. ലിഫ്റ്റുകൾ, നടപ്പാലങ്ങൾ, യന്ത്രഗോവണികൾ, പാർക്കിംഗ് സൌകര്യം, വിവരവിനിമയ സംവിധാനങ്ങൾ, ഫ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, യാത്രക്കാർക്ക് സൌകര്യങ്ങൾ , നിരീക്ഷണക്യാമറകൾ തുടങ്ങിയയെല്ലാം ഉൾപ്പെടുത്തിയാവും നവീകരണം. സ്റ്റേഷനുകളുടെ പ്രധാന്യം, യാത്രക്കാരുടേയും സർവ്വീസുകളുടേയും എണ്ണം എന്നീ കണക്കുകൾ നോക്കിയാണ് നവീകരണത്തിനുള്ള സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളും സംസ്ഥാനത്തെ സ്റ്റേഷനുകൾക്ക് ലഭിക്കും.

നവീകരിക്കുന്ന സ്റ്റേഷനുകൾ –
വടക്കാഞ്ചേരി, നാഗർകോവിൽ, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പുണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, കുഴിത്തുറ, മാവേലിക്കര, ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്, കാസർകോട്, മംഗളൂരു, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം

TAGGED:railwayRailway stationtrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തുർക്കിയിലെ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു

November 14, 2022
News

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധം

February 2, 2023
NewsSports

ഏഷ്യാ കപ്പ്: ബംഗ്ലാദേശ് – അഫ്‌ഗാനിസ്ഥാന്‍ പോരാട്ടം ഇന്ന്

August 30, 2022
News

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍

July 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?