EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൈമ ചലച്ചിത്ര പുരസ്കാരം ദുബായിൽ വച്ച് നടക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സൈമ ചലച്ചിത്ര പുരസ്കാരം ദുബായിൽ വച്ച് നടക്കും
Entertainment

സൈമ ചലച്ചിത്ര പുരസ്കാരം ദുബായിൽ വച്ച് നടക്കും

തമിഴ്,കന്നഡ,തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്ര മേഖലയെ കേന്ദ്രീകരിച്ചാണ് SIIMA അവാർഡുകൾ നൽകുന്നത്.

Web Desk
Last updated: July 7, 2023 1:53 PM
Web Desk
Published: July 7, 2023
Share

തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കമായ SIIMA (സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ്) ഇത്തവണ ദുബായിൽ വച്ച് നടക്കും. സെപ്റ്റംബർ 15 ,16 തീയതികളിൽ ദുബായിലെ ഡി.ഡബ്ല്യു.ടി.സി.യിലാണ് അവാർഡ് ദാന ചടങ്ങുകൾ നടക്കുക. 2012ൽ ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് SIIMAയ്ക്ക് ദുബായ് വേദിയാവുന്നത്.

തമിഴ്,കന്നഡ,തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്ര മേഖലയെ കേന്ദ്രീകരിച്ചാണ് SIIMA അവാർഡുകൾ നൽകുന്നത്. കഴിഞ്ഞ വർഷം (2022) പുറത്തിറങ്ങിയ സിനിമകൾ ആണ് അവാർഡിനായി പരി​ഗണിക്കുക. അവാർഡുകൾക്കായുള്ള നോമിനേഷനുകൾ ഉടൻ പുറത്തുവരും. ആ‍ർആർആർ, കെജിഎഫ്, കാന്താര, വിക്രം, പൊന്നിയൻ സെൽവൻ തുടങ്ങി 2022-ൽ പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിലടക്കം ശ്രദ്ധ നേടിയിരുന്നു. പുരസ്കാരത്തിനായി പരി​ഗണിക്കപ്പെടുന്നവയിൽ ഈ ചിത്രങ്ങളും ഉൾപ്പെടുന്നു.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച അവാർഡുകൾ സമ്മാനിക്കുന്ന SIIMA വീണ്ടും ദുബായിൽ വച്ച് നടത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് SIIMA ചെയർപേഴ്സൺ ബൃന്ദ പ്രസാദ് പറഞ്ഞു. “വലിയ ഇന്ത്യൻ ജനസംഖ്യയുള്ള യുഎഇ, ഇവന്റിന് അനുയോജ്യമായ വേദിയാണെന്നും ഇത്തവണ ഒട്ടേറെ സവിശേഷതകളോടെയാകും അവാർഡ് ദാന ചടങ്ങുകൾ അരങ്ങേറുകയെന്നും ദുബായിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ SAIIMA ഭാരവാഹികൾ കൂട്ടിച്ചേർത്തു.

SAIIMA യുമായി സഹകരിക്കാനായതിൽ തനിക്കേറെ സന്തോഷമുണ്ടെന്ന് നടൻ റാണ ദഗുപതി പറഞ്ഞു. SIIMA ദക്ഷിണേന്ത്യയിലെ മുഴുവൻ സിനിമാ സഹോദര്യത്തെയും ഒരുമിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലുങ്ക് ചിത്രമായ സീതാരാമത്തിലൂടെ ദക്ഷിണേന്ത്യൻ ജനങ്ങൾക്കിടയിൽ ലഭിച്ച സ്വീകാര്യതയിൽ താൻ ഏറെ സന്തുഷ്ടയാണെന്നും ആദ്യമായി SIIMA യുടെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണെന്നും നടി മൃണാൾ താക്കൂറും പറഞ്ഞു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള പ്രമുഖർ പുരസ്കാര ദാനചടങ്ങിൽ പങ്കെടുക്കും.

TAGGED:kannadamalayalammovieMovie AwardsSIIMAtamiltelugu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

നമ്മുടെ പ്ലാനിനേക്കാൾ വലുതാണ് മുകളിലുള്ള ആളുടെ പ്ലാൻ: നിവിന് നല്ല നേരം, അജുവിനും

January 1, 2026
Entertainment

‘സലാര്‍ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ കെജിഎഫിനെ കുറിച്ച് നിങ്ങള്‍ ഓര്‍ക്കില്ല’ ; പൃഥ്വിരാജ്

December 19, 2023
EntertainmentNews

മോഹൻലാലിൻ്റെ ലോകകപ്പ് ട്രിബ്യൂട്ട് ഗാനം

October 31, 2022
EntertainmentNews

അഞ്ച് ഭാഷകളിൽ തരംഗമായി ദുൽഖർ സൽമാൻ; പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററായി ലക്കി ഭാസ്കർ

November 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?