EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സൈബര്‍ ആക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സൈബര്‍ ആക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്
News

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സൈബര്‍ ആക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്

Web News
Last updated: June 27, 2023 12:11 PM
Web News
Published: June 27, 2023
Share

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമേരിക്കയില്‍ വെച്ച് മനുഷ്യാവകാശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ മാധ്യമ പ്രവര്‍ത്തകയായ സബ്രീന സിദ്ദീഖിയ്ക്കാണ് മോദിയോട് ചോദ്യം ചോദിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടത്.

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ സൈബര്‍ ആക്രമണം അസ്വീകാര്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകുന്ന എല്ലാ തരം പീഡനങ്ങളെയും അപലപിക്കുന്നു. ജനാധിപത്യ തത്വങ്ങള്‍ക്കെതിരാണെന്നും ദേശീയ സുരക്ഷ കൗണ്‍സിലിലെ സ്ട്രാറ്റിജിക് കമ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു.

മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് മാധ്യമപ്രവര്‍ത്തക ചോദ്യം ചോദിച്ചത്.

ഇന്ത്യയിലെ മുസ്ലീങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നായിരുന്നു ചോദ്യം.

ജനാധിപത്യം തങ്ങളുടെ സിരകളില്‍ ഓടുന്നു, മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനവും ഇന്ത്യയില്‍ ഇല്ലെന്നാണ് ഇതിന് മറുപടിയായി മോദി പററഞ്ഞത്.

എന്നാല്‍ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് സബ്രീന സിദ്ദീഖിക്ക് നേരെ ഇന്ത്യയില്‍ നിന്നടക്കം സൈബര്‍ ആക്രമണം ഉണ്ടായത്.

 

TAGGED:cyber attackNarendra Modisabrina siddiquiWall street journalwhite house
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അപേക്ഷകര്‍ 90 ദിവസത്തികം തിരിച്ചറിയല്‍ രേഖ കൈപ്പറ്റണമെന്ന് യുഎഇ

August 24, 2022
News

ചൂരൽമലയുടെ വീണ്ടെടുപ്പിന് ശ്രുതി, ഇന്തധാർ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

November 16, 2024
DiasporaEntertainmentNews

രാജസ്ഥാനിൽ നിന്ന് 30 കുതിരകൾ അങ്ങാടിപ്പുറത്ത് എത്തി;കുട്ടികൾക്ക് കുതിര സവാരിക്ക് വഴിയൊരുക്കി പ്രവാസി

November 22, 2024
News

മൈനാ​ഗപ്പളളി കാർ അപകടം; കാർ നിർത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ദൃസാക്ഷികൾ

September 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?