EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലപ്പുറം ഗ്രീൻഫിൽഡ് ഹൈവേ: സ്ഥലമേറ്റെടുപ്പിനുള്ള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലപ്പുറം ഗ്രീൻഫിൽഡ് ഹൈവേ: സ്ഥലമേറ്റെടുപ്പിനുള്ള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും
News

മലപ്പുറം ഗ്രീൻഫിൽഡ് ഹൈവേ: സ്ഥലമേറ്റെടുപ്പിനുള്ള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും

മലപ്പുറം - മൈസൂരു ഗ്രീൻഫിൽഡ് ഹൈവേ, കൊല്ലം - ചെങ്കോട്ട ഗ്രീൻഫിൽഡ് ഹൈവേ, കുണ്ടന്നൂർ ബൈപ്പാസ് എന്നീ ദേശീയപാതകളുടെ സ്ഥലമേറ്റെടുപ്പ് ചെലവാണ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കുക

Web Desk
Last updated: June 24, 2023 11:31 AM
Web Desk
Published: June 24, 2023
Share

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിർമ്മാണം ആരംഭിക്കാൻ പോകുന്ന മൂന്ന് ദേശീയപാത പദ്ധതികളുടെ ചിലവ് പൂർണമായി കേന്ദ്രം വഹിക്കും. സ്ഥലമേറ്റെടുപ്പിൻ്റെ 25 ശതമാനം വഹിക്കാൻ സാധിക്കില്ലെന്ന് കേരളം അറിയിച്ചതോടെയാണ് ചിലവ് പൂർണമായും വഹിക്കാം എന്ന നിലപാട് കേന്ദ്രസർക്കാർ എടുത്തത്.

മലപ്പുറം – മൈസൂരു ഗ്രീൻഫിൽഡ് ഹൈവേ, കൊല്ലം – ചെങ്കോട്ട ഗ്രീൻഫിൽഡ് ഹൈവേ, കുണ്ടന്നൂർ ബൈപ്പാസ് എന്നീ ദേശീയപാതകളുടെ സ്ഥലമേറ്റെടുപ്പ് ചെലവാണ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കുക. കഴിഞ്ഞ ദിവസം ദില്ലിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിളിച്ചു ചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇതിൽ ഔദ്യോഗിക ഉത്തരവ് ഉടനെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിൽ സ്ഥലമേറ്റെടുപ്പിനുള്ള ചെലവിൻ്റെ 25 ശതമാനം കേരളം വഹിച്ചിരുന്നു. സംസ്ഥാനത്തെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് ഈ ചെലവ് ഏറ്റെടുക്കുന്നതെന്നും ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ദേശീയപാതാ വികസനത്തിന് സംസ്ഥാനം പണം ചെലവാക്കുന്ന രീതിയില്ലെന്നും കേരളം അന്നേ നിലപാട് എടുത്തിരുന്നു. എല്ലാ ദേശീയപാത വികസന പദ്ധതികൾക്കും ഇങ്ങനെ പണം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബറിൽ കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

ദേശീയപാത 66 വികസനം കൂടാതെ സംസ്ഥാനത്തെ നാല് പദ്ധതികൾക്ക് കൂടി കേരളം പണം ചിലവഴിക്കാൻ തയ്യാറായിട്ടുണ്ട്. കൊച്ചി – മൂന്നാർ – തേനി നാല് വരി പാത, കോഴിക്കോട് – പാലക്കാട് ഗ്രീൻഫിൽഡ് ഹൈവേ, പുളിമാത്ത് – അങ്കമാലി ഗ്രീൻഫിൽഡ് ഹൈവേ എന്നീ പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാനുള്ള ചെലവിൻ്റെ 25 ശതമാനം തുകയാണ് കേരളം നൽകുക. തിരുവനന്തപുരത്തെ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാനുള്ള ചെലവിൻ്റെ പകുതിയും കേരളമാണ് വഹിക്കുന്നത്.

ഔട്ടർറിംഗ് റോഡിനും ചെങ്കോട്ട ഗ്രീൻഫിൽഡ് ഹൈവേയ്ക്കും നാഷണൽ ഹൈവേ അതോറിറ്റി നേരത്തെ ടെൻഡർ വിളിച്ചിരുന്നു. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയതോടെ പാതയുടെ നിർമ്മാണം ഇനി വേഗത്തിലാവും.

 

TAGGED:gadkarigreenfield highwayhighwayNithin gadkari
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നവാസിനെതിരായ പരാതി പിൻവലിക്കും: പുറത്താക്കിയ ഹരിത- എംഎസ്എഫ് നേതാക്കളെ തിരിച്ചെടുത്ത് മുസ്ലീം ലീഗ്

March 27, 2024
News

ആർട്ടെമിസ് മൂൺ റോക്കറ്റ് നവംബറിൽ വിക്ഷേപിക്കും

October 13, 2022
News

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്​ജിദ്​ ബൗഷർ വിലായത്തിൽ തുറന്നു

November 24, 2022
News

യു എ ഇ യിൽ താപനില ഉയരും

December 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?