EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇനി ദോസ്ത്: സൗദി വിദേശകാര്യമന്ത്രി ഫൈസൽ രാജകുമാരൻ ഇറാനിലെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇനി ദോസ്ത്: സൗദി വിദേശകാര്യമന്ത്രി ഫൈസൽ രാജകുമാരൻ ഇറാനിലെത്തി
News

ഇനി ദോസ്ത്: സൗദി വിദേശകാര്യമന്ത്രി ഫൈസൽ രാജകുമാരൻ ഇറാനിലെത്തി

ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാൻ സമ്മതിച്ചതിന് ശേഷം ഇറാൻ ധനമന്ത്രി എഹ്‌സാൻ ഖണ്ഡോസി മെയ് മാസത്തിൽ സൗദിയിലെത്തിയിരുന്നു.

Web Desk
Last updated: June 17, 2023 12:55 PM
Web Desk
Published: June 17, 2023
Share

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ശനിയാഴ്ച ടെഹ്‌റാനിലെത്തിയതായി സൗദി, ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫൈസൽ രാജകുമാരൻ തന്റെ സന്ദർശന വേളയിൽ ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും, ടെഹ്‌റാനിലെ രാജ്യത്തിന്റെ എംബസിയും മഷാദിലെ കോൺസുലേറ്റും വീണ്ടും തുറക്കുന്നതിലും സന്ദ‍ർശനത്തിനിടെ തീരുമാനമുണ്ടാവും എന്നാണ് കരുതുന്നത്.

ചൈനയുടെ മധ്യസ്ഥതയിൽ ബീജിം​ഗിൽ മാർച്ചിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ രാജകുമാരനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാനുമായി നടത്തിയ ച‍ർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ ധാരണയായിരുന്നു.

ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാൻ സമ്മതിച്ചതിന് ശേഷം ഇറാൻ ധനമന്ത്രി എഹ്‌സാൻ ഖണ്ഡോസി മെയ് മാസത്തിൽ സൗദിയിലെത്തിയിരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വീണ്ടും തുറന്നിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സാമ്പത്തിക കരാറുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിമാന സർവീസുകൾ പുനരാരംഭിക്കാനും പൗരന്മാർക്ക് വിസ നൽകാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.

മുമ്പ് വിദേശകാര്യ സഹമന്ത്രിയും കുവൈറ്റിലെ ഇറാൻ അംബാസഡറുമായിരുന്ന അലിറേസ എനായത്തിയെ കഴിഞ്ഞ മാസം ഇറാൻ സൗദി അറേബ്യയിലെ അംബാസഡറായി നിയമിച്ചിരുന്നു. 2016ൽ ടെഹ്‌റാനിലെ സൗദി എംബസിയും മഷാദിലെ കോൺസുലേറ്റും പ്രതിഷേധക്കാർ ആക്രമിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു.

ഇറാനുമായുള്ള തർക്കം തീർത്തതിന് പിന്നാലെ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച അറബ് ലീഗ് ഉച്ചകോടിയിലേക്ക് സിറിയയെ ക്ഷണിക്കുകയും. നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നേതൃത്വത്തിൽ അറബ് രാഷ്ട്രങ്ങളെ ഒന്നാകെ ഐക്യത്തോടെ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ ഇപ്പോൾ മുന്നോട്ട് പോകുന്നത്.

TAGGED:iranSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വികസന രംഗത്ത് ഇന്ത്യയുടേത് വൻ കുതിപ്പ്; ബ്രസീൽ പാർലമെന്റില്‍ വി മുരളീധരൻ

November 9, 2022
News

ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ലോകത്ത് മൂന്നാം സ്ഥാനം

September 20, 2022
News

രാഷ്ട്രീയത്തിൽ ഇറങ്ങാൻ കങ്കണ റണാവത്ത്

October 30, 2022
News

സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി;എ കെ ജി ഭവനിൽ പൊതുദർശനം

September 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?