EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍
EntertainmentNews

ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

Web News
Last updated: June 16, 2023 4:20 AM
Web News
Published: June 16, 2023
Share

സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച വിവരം അറിയിച്ചത്.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അയച്ച കത്തിലാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹന്‍ നേരത്തെ തന്നെ പാര്‍ട്ടിയുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.

ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിന്റെയും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘പണ്ട് പണ്ട് കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..
ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രന്‍….എല്ലാത്തില്‍ നിന്നും മോചിതനായി..
ഒന്നിന്റെ കൂടെമാത്രം,ധര്‍മ്മത്തോടൊപ്പം. ഹരി ഓം,’ എന്നാണ് രാമസിംഹന്‍ അബൂബക്കറിന്റെ പോസ്റ്റ്. തലമൊട്ടയടിച്ച ചിത്രവും ഒപ്പം നല്‍കിയിട്ടുണ്ട്.

സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി വിടുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹന്റെയും ബിജെപിയില്‍ നിന്ന് രാജിവെച്ചുവെന്ന പ്രഖ്യാപനം വരുന്നത്.


രാമസിംഹന്‍ അബൂബക്കര്‍ ഫെസ്ബുക്കില്‍ പോസ്റ്റിന്റെ കമന്റില്‍ പങ്കുവെച്ച രാജി കത്ത്
TAGGED:Ali AkbarBJPfilm directorRamasimhan Aboobakker
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അഫ്ഗാനിസ്ഥാനിൽ പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കുന്നു

September 20, 2022
News

എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ

September 22, 2022
News

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്; കർശന നടപടിയെന്ന് കോൺഗ്രസ്

October 14, 2022
EntertainmentNews

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മമ്മൂട്ടി; ഫ്ലക്സുമായി ആരാധകർ

November 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?