EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെ നയമല്ല, റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ് വ്യക്തി നല്‍കിയ പരാതിയിലെന്ന് പ്രകാശ് കാരാട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെ നയമല്ല, റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ് വ്യക്തി നല്‍കിയ പരാതിയിലെന്ന് പ്രകാശ് കാരാട്ട്
News

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെ നയമല്ല, റിപ്പോര്‍ട്ടര്‍ക്കെതിരായ കേസ് വ്യക്തി നല്‍കിയ പരാതിയിലെന്ന് പ്രകാശ് കാരാട്ട്

Web News
Last updated: June 14, 2023 6:10 AM
Web News
Published: June 14, 2023
Share

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ വ്യത്യസ്ത നിലപാട് അല്ല പാര്‍ട്ടിക്കെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

എന്നാല്‍ ഏഷ്യാനെറ്റ് കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ അഖിലയ്‌ക്കെതിരായ കേസ് പാര്‍ട്ടി നല്‍കിയതല്ലെന്നും വ്യക്തി നല്‍കിയതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

‘മാധ്യമപ്രവര്‍ത്തകരെ മനഃപൂര്‍വ്വം ലക്ഷ്യം വെക്കുകയോ അവരുടെ ജോലി തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ഞങ്ങളുടെ പാര്‍ട്ടിയുടെ ലക്ഷ്യമല്ല. പരാതി സര്‍ക്കാര്‍ നല്‍കിയതല്ലല്ലോ. ഈ കേസില്‍ പരാതി നല്‍കിയത് എസ്.എഫ്.ഐ നേതാവാണ്. പാര്‍ട്ടിയോ സര്‍ക്കാരോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല,’ പ്രകാശ് കാരാട്ട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കര്‍ഷക സമര സമയത്ത് ട്വിറ്റര്‍ പൂട്ടിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ ഭീഷണിക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ന്യായീകരിച്ചിരുന്നു.

TAGGED:cpimprakash karat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

ADM നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ആവർത്തിച്ച് പി പി ദിവ്യ കോടതിയിൽ

November 5, 2024
News

കണ്ണൂര്‍ സ്വദേശിനി മസ്‌കത്തില്‍ മരിച്ചു

February 10, 2024
News

പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവിൽ കേരള പോലീസിന് അംഗീകാരം

November 21, 2022
News

‘കണ്ണ് തള്ളി’ സ്വന്തമാക്കിയ ഗിന്നസ് റെക്കോർഡ്

November 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?