EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദൈവങ്ങള്‍ക്ക് വേണ്ടത് പണം; ഇപ്പോള്‍ അമ്പലത്തില്‍ പോവാറില്ലെന്ന് സലിം കുമാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ദൈവങ്ങള്‍ക്ക് വേണ്ടത് പണം; ഇപ്പോള്‍ അമ്പലത്തില്‍ പോവാറില്ലെന്ന് സലിം കുമാര്‍
EntertainmentNews

ദൈവങ്ങള്‍ക്ക് വേണ്ടത് പണം; ഇപ്പോള്‍ അമ്പലത്തില്‍ പോവാറില്ലെന്ന് സലിം കുമാര്‍

Web News
Last updated: June 11, 2023 12:43 PM
Web News
Published: June 11, 2023
Share

എല്ലാ ദൈവങ്ങള്‍ക്കും പണമാണ് വേണ്ടതെന്നും ദൈവത്തിന് ജീവിക്കാന്‍ മനുഷ്യന്റെ കാശ് വേണമെന്നും അതുകൊണ്ട് അമ്പലങ്ങളില്‍ പോകാറില്ലെന്നും നടന്‍ സലീം കുമാര്‍. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ അമ്പലങ്ങളിലൊക്കെ പോയിരുന്നു. ഇപ്പോള്‍ പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും പൈസയാണ് വേണ്ടത്. പൈസയില്ലാതെ ഒരു കാര്യവും നടക്കില്ല. ദൈവത്തിന് ജീവിക്കണമെങ്കില്‍ മനുഷ്യന്റെ കാശ് വേണം. പിന്നെ ദൈവത്തിന്റെ ജോലിയെന്താണ്? ദൈവത്തിന് നമ്മളോട് നേരിട്ട് സംസാരിക്കാന്‍ പറ്റില്ല. പൂജാരിയോ മൊല്ലാക്കയോ പള്ളീലച്ചനോ നമ്മളോട് നേരിട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണ് ദൈവം. എന്റെ ദൈവത്തോട് ഞാന്‍ നേരിട്ട് സംസാരിച്ചോളാം,’ സലിം കുമാര്‍ പറഞ്ഞു.

ചെറുപ്പത്തില്‍ അടിച്ചേല്‍പ്പിച്ച സംഭവമായതിനാല്‍ അതുകൊണ്ട് ചെറുപ്പത്തില്‍ ഈശ്വരാ എന്ന് അറിയാതെ വിളിച്ചു പോകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്ക് അങ്ങനെ ഒരു സങ്കല്‍പ്പത്തോട് തന്നെ വിശ്വാസമില്ല. ഇതെല്ലാം വെറും അര്‍ത്ഥ ശൂന്യമാണെന്നും മനസിലായിട്ടുണ്ട്. ജീവിതാനുഭവങ്ങളിലൂടെയാണ് അത് മനസിലാക്കിയിട്ടുള്ളത്. ദൈവത്തിന്റെ പേര് പറഞ്ഞ് ദൈവത്തെ വിറ്റ് ജീവിക്കുന്ന കുറെ ആളുകളുണ്ട്. മലയാളികള്‍ക്കറിയാം ഇത് ദൈവത്തെ വില്‍ക്കാറുണ്ട് എന്നിട്ടും അതിന് കൂട്ടു നില്‍ക്കുകയാണെന്ന് അടുക്കുന്തോറും ഇതെല്ലാം തട്ടിപ്പാണെന്ന് മനസിലായെന്നും സലിം കുമാര്‍ പറഞ്ഞു.

ദൈവത്തിനെ കാണാന്‍ തന്നെ രണ്ട് ക്യൂ ആണ്. പാവപ്പെട്ടവന് ഒരു ക്യൂവും വിഐപിക്ക് ഒരു ക്യൂവും. വഴിപാടുകള്‍ക്കും വലിയ കാശാണ്. അതുകൊണ്ട് അതിലൊന്നും ഇപ്പോള്‍ വിശ്വാസമില്ലെന്നും സലിം കുമാര്‍ പറഞ്ഞു. 18 വര്‍ഷം ശബരിമലയില്‍ പോയിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളിലും പോകാറുണ്ടായിരുന്നു എന്നാല്‍ അവിടെയെത്തുമ്പോഴാണ് ഇത് പണം എറിഞ്ഞുള്ള പരിപാടിയാണെന്ന് മനസിലാവുക എന്നും സലീം കൂമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

TAGGED:Salim kumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നാവികരുടെ മോചനത്തിന് പിന്നാലെ മോദി ഖത്തറിലേക്ക്, അബുദാബിയിൽ നിന്നും ദോഹയിലേക്ക് തിരിക്കും

February 12, 2024
News

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം: പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി

April 24, 2024
News

ഇസ്രയേല്‍ വ്യോമാക്രമണം, ഗസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400 പേര്‍

October 23, 2023
News

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു

October 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?