EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദ്യ എസ്എഫ്‌ഐ ഭാരവാഹിയല്ല; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും പി രാജീവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദ്യ എസ്എഫ്‌ഐ ഭാരവാഹിയല്ല; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും പി രാജീവ്
News

വിദ്യ എസ്എഫ്‌ഐ ഭാരവാഹിയല്ല; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും പി രാജീവ്

Web News
Last updated: June 10, 2023 7:23 AM
Web News
Published: June 10, 2023
Share

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിനില്ലെന്ന് മന്ത്രി പി രാജീവ്. കെ വിദ്യ എസ് എഫ്‌ഐ ഭാരവാഹിയല്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റം ചെയ്തവരെ സംരക്ഷിക്കില്ല. എന്നാല്‍ ഇനി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ ചെയ്യേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അതിനായുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

‘പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി സര്‍ട്ടിഫിക്കേറ്റ് വേരിഫിക്കേഷനില്‍ എന്തെങ്കിലും മാറ്റം വേണമോ എന്ന് കോളേജുകളും സര്‍വകലാശാലകളും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല നിലയിലുള്ളമാറ്റങ്ങള്‍ ഇപ്പോള്‍ പ്രകടമാണ്. കോളേജിലെ റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കയറി വന്നിട്ടുള്ള സംസ്ഥാനം കേരളമാണ്. പി.എച്ച്.ഡി വിലകൊടുത്ത് വാങ്ങിക്കുന്നു, അധ്യാപകരാകുന്നത് തെറ്റായ രീതിയില്‍ തുടങ്ങിയ വാര്‍ത്തകള്‍ ഒന്നും കേരളത്തില്‍ ഉണ്ടായിരുന്നില്ല. ആധികാരികത ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് എടുക്കും,’ രാജീവ് പറഞ്ഞു.

എസ്എഫ്‌ഐയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരവേലകളാണ് ഉണ്ടാവുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും സര്‍വകലാശാല മാനദണ്ഡം അനുസരിച്ചല്ലെന്നും കാലടി സര്‍വകലാശാല മുന്‍ വിസി ധര്‍മരാജ് അടാട്ട് പറയുന്നതായുള്ള ശബ്ദ ശകലം പുറത്തുവന്നിരുന്നു. എന്നാല്‍ ധര്‍മരാജ് ഇത് നിഷേധിച്ച് രംഗത്തെത്തി.

TAGGED:P. Rajeev
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കളർ പെൻസിൽ വിഴുങ്ങിയ പ്രണവിന് ജീവൻ തിരിച്ചു നൽകി അധ്യാപകർ

August 25, 2022
News

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു, സ്ഥിരീകരിച്ചത് 115 കേസുകള്‍ കൂടി, ആകെ 1749 ആക്ടീവ് കേസുകള്‍

December 19, 2023
News

ലഹരിമരുന്ന് നിർമാർജനത്തിനുള്ള പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച് അറബ് ലോകം

March 29, 2023
News

ആലപ്പുഴ സ്വദേശിനി അബുദാബിയിൽ നിര്യാതയായി

November 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?