EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജസേനന് പിന്നാലെ ഭീമന്‍ രഘുവും സിപിഐഎമ്മിലേക്ക്; പിണറായി ഇഷ്ടമുള്ള നേതാവെന്ന് നടന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാജസേനന് പിന്നാലെ ഭീമന്‍ രഘുവും സിപിഐഎമ്മിലേക്ക്; പിണറായി ഇഷ്ടമുള്ള നേതാവെന്ന് നടന്‍
News

രാജസേനന് പിന്നാലെ ഭീമന്‍ രഘുവും സിപിഐഎമ്മിലേക്ക്; പിണറായി ഇഷ്ടമുള്ള നേതാവെന്ന് നടന്‍

Web News
Last updated: June 10, 2023 6:19 AM
Web News
Published: June 10, 2023
Share

നേരത്ത ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ യാത്ര കഴിഞ്ഞെത്തിയാല്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നും ഭീമന്‍ രഘു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ബിജെപിയില്‍ ചേര്‍ന്ന് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ ഭീമന്‍ രഘു വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ ആളുകള്‍ക്ക് തന്നെ പുച്ഛമായെന്നും സിനിമകള്‍ കുറഞ്ഞുവെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു. ഇനി മത്സരിക്കാനില്ലെന്നും ഭീമന്‍ രഘു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സിപിഐഎമ്മിലേക്ക് ചേക്കേറുകയാണെന്നും താരം അറിയിക്കുന്നു.

‘മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അത്‌കൊണ്ട് തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്ത ശേഷം സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ എല്ലായ്‌പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്,’ ഭീമന്‍ രഘു പറഞ്ഞു.

നേരത്തെ സംവിധായകന്‍ രാജസേനനും സിപിഐഎമ്മിലേക്ക് കൂടുമാറുകയാണെന്ന് പറഞ്ഞിരുന്നു. നരേന്ദ്ര മോദിയില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നാല്‍ തന്നെ കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായില്ലെന്നും കലാകാരന്മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടി സിപിഐഎമ്മാണെന്നും രാജസേനന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററെ രാജസേനന്‍ നേരില്‍ കാണുകയും ചെയ്തിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കളമശ്ശേരിയിലേത് ആസൂത്രിത സ്ഫോടനം: ബോംബുകൾ സ്ഥാപിച്ചത് ടിഫിൻ ബോക്സിൽ

October 29, 2023
NewsSports

നെയ്മർ ഇനിയും കളിക്കും; പരിക്കിൽ ആശങ്ക വേണ്ടെന്ന് ടിറ്റെ

November 25, 2022
DiasporaNews

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

October 20, 2024
BusinessNews

വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

November 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?