EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് 40 ദിവസത്തിന് ശേഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് 40 ദിവസത്തിന് ശേഷം
News

വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് 40 ദിവസത്തിന് ശേഷം

Web News
Last updated: June 10, 2023 5:30 AM
Web News
Published: June 10, 2023
Share

വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്തി. 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്. ഒരു വയസുള്ള കുട്ടി അടക്കമുള്ള സഹോദരങ്ങളെയാണ് കൊളംബിയന്‍ സൈന്യം ഉള്‍പ്പെടുന്ന രക്ഷാ ദൗത്യത്തില്‍ കണ്ടെത്തിയത്.

കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് കുട്ടികളെ രക്ഷപ്പെടുത്തിയ കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്.

മെയ് ഒന്നിനാണ് ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന-206 ചെറുവിമാനം ആമസോണ്‍ വനാന്തര ഭാഗത്ത് തകര്‍ന്നത്. കുട്ടികളുടെ അമ്മയും പൈലറ്റും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഹ്യൂട്ടോട്ടോ വാസികളാണ് അപകടത്തില്‍പ്പെട്ടത്.

¡Una alegría para todo el país! Aparecieron con vida los 4 niños que estaban perdidos hace 40 días en la selva colombiana. pic.twitter.com/cvADdLbCpm

— Gustavo Petro (@petrogustavo) June 9, 2023

11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റിന്‍, 13 വയസുള്ള ലെസ്‌ലി, ഒന്‍പത് വയസുള്ള സൊളേമി, നാല് വയസുള്ള ടിന്‍ നൊറില്‍ എന്നിവരെയാണ് കാട്ടില്‍ നിന്നും സൈന്യം കണ്ടെത്തിയത്. ഇവര്‍ 40 ദിവസമാണ് വനത്തിനുള്ളില്‍ അതിജീവിച്ചത്.

അപകടത്തില്‍പ്പെട്ട കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടെന്ന സൂചനകള്‍ ലഭിച്ചതിന് പിന്നാലെയാണ് സൈന്യം തെരച്ചിലിനായി കാട്ടിലെത്തിയത്. കുട്ടികള്‍ കമ്പുകളും ചില്ലകളും ഉപയോിഗിച്ച് നിര്‍മിച്ച താത്കാലിക ഷെഡും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കണ്ടെത്തിയതോടെയാണ് കുട്ടികള്‍ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചത്.

വിമാനം അപകടത്തില്‍പ്പെട്ട് രണ്ടാഴ്ചക്കിടെ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ തന്നെ അറിയിച്ചു.

TAGGED:amazon forestamerican forestlost children
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വൻ തുകയ്ക്ക് ‘ചത്താ പച്ച’ ഡിജിറ്റൽ അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; ആകെ ബിസിനസ് 60 കോടി കടന്നു
  • ആലിന് സർക്കാരിൻ്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
  • യാചകന് സ്വന്തമായി മൂന്ന് ആഢംബര കാറുകൾ! സമ്പന്ന യാചകനെ പിടികൂടി ദുബായ് പൊലീസ്
  • അഞ്ച് ജീവൻ കാത്ത കുഞ്ഞുമാലാഖ: പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ
  • നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയില്‍ പാളിച്ചയെന്ന് എസ്ബിഐ

You Might Also Like

EntertainmentNews

നിരഞ്ജ് മണിയൻപിള്ളയും നിരഞ്ജനയും വിവാഹിതരായി

December 8, 2022
News

അഡ്മിഷൻ കാർഡ് വ്യാജം: കാനഡയിലെ എഴുന്നൂറോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ

June 8, 2023
News

രമാദേവി കൊലക്കേസ്; കൊലയ്ക്ക് കാരണം സംശയരോഗം

July 12, 2023
News

കാഴ്ച പരിമിതി നേരിടുന്നവര്‍ക്കേ അത് മനസിലാവൂ, കുട്ടികള്‍ തിരുത്തണം; വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്ന സംഭവത്തില്‍ അധ്യാപകന്‍

August 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?