EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫോൺ സംഭാഷണത്തിനിടെ ബോംബെന്ന് പറഞ്ഞു: വിസ്താര വിമാനത്തിലെ യാത്രക്കാരനെതിരെ കേസെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫോൺ സംഭാഷണത്തിനിടെ ബോംബെന്ന് പറഞ്ഞു: വിസ്താര വിമാനത്തിലെ യാത്രക്കാരനെതിരെ കേസെടുത്തു
News

ഫോൺ സംഭാഷണത്തിനിടെ ബോംബെന്ന് പറഞ്ഞു: വിസ്താര വിമാനത്തിലെ യാത്രക്കാരനെതിരെ കേസെടുത്തു

Web Desk
Last updated: June 9, 2023 9:23 AM
Web Desk
Published: June 9, 2023
Share

വിസ്താര വിമാനത്തിലെ ടെലിഫോൺ സംഭാഷണത്തിനിടെ ബോംബിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് സഹയാത്രികൻ പരാതിപ്പെട്ടതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ജൂൺ ഏഴിന് (ബുധൻ) ആയിരുന്നു സംഭവം.

ഉത്തർപ്രദേശിലെ പിലിബിത്ത് സ്വദേശിയായ അസീം ഖാൻ എന്ന യാത്രക്കാരനാണ് വിമാനത്തിനകത്ത് ബോംബെന്ന് പറഞ്ഞ് കുടുങ്ങിയത്. വിസ്താരയുടെ യുകെ-941 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു അസീംഖാൻ.

വിമാനത്തിൽ പ്രവേശിച്ച ശേഷം ഫോണിലൂടെ ആരോടോ സംസാരിക്കുകയായിരുന്ന ഇയാൾ സംഭാഷണത്തിനിടെ ബോംബിനെക്കുറിച്ച് പറയുകയും ഇത് അടുത്ത സീറ്റിലിരുന്ന യാത്രക്കാരി കേൾക്കുകയും ചെയ്തു. സംഭവം ഉടനെ തന്നെ സഹയാത്രക്കാരി വിമാനത്തിലെ ജീവനക്കാരെ വിവരമറിയിച്ചു.യുവതിയുടെ തന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ക്രൂ അംഗങ്ങൾ ഇയാൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറി.

ഇയാളെ ദില്ലി പൊലീസും മറ്റു ഇൻ്റലിജൻസ് ഏജൻസികളും ചേർന്ന് രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തു. ‘എന്റെ ബാഗിലുണ്ടായിരുന്ന ബോംബ് കണ്ടെത്താൻ സിഐഎസ്എഫിന് കഴിഞ്ഞില്ല’ എന്ന് ഇയാൾ പറയുന്നത് കേട്ടുവെന്നാണ് സഹയാത്രികാരിയായ സ്ത്രീ പറഞ്ഞത്. പരാതിക്കാരിയായ ഈ സ്ത്രീയേയും ആരോപണ വിധേയനായ യുവാവിനേയും കൂട്ടാതെയാണ് വിമാനം പോയത്. ഇരുവരേയും സുരക്ഷാ ഏജൻസികൾ പിന്നീട് ദില്ലി പൊലീസിന് കൈമാറി. യാത്രക്കാരനെതിരെ പിന്നീട് പൊതുശല്യത്തിന് പൊലീസ് കേസെടുത്തു. പരാതിക്കാരിക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ എന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് 4.45-ന് പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

TAGGED:air vistaradelhi airportDelhi police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്, കേരള ബജറ്റ് ഫെബ്രുവരി അഞ്ചിന്‌

January 11, 2024
News

അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ, കൂടുതൽ മരണം കാനഡയിൽ

December 8, 2023
News

ദില്ലി ചലോ മാർച്ചിൽ സംഘർഷം;കാൽനടയായി എത്തിയത് 101 കർഷകർ; ജലപീരങ്കയും, കണ്ണീർവാദകവുമായി പൊലീസ്

December 14, 2024
News

മത്സരിക്കാനില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക 27ന്

February 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?