EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അട്ടപ്പാടി, അഗളി മേഖലയിൽ ഭീതി പടർത്തി മാങ്ങാക്കൊമ്പൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അട്ടപ്പാടി, അഗളി മേഖലയിൽ ഭീതി പടർത്തി മാങ്ങാക്കൊമ്പൻ
News

അട്ടപ്പാടി, അഗളി മേഖലയിൽ ഭീതി പടർത്തി മാങ്ങാക്കൊമ്പൻ

Web Desk
Last updated: June 8, 2023 7:11 AM
Web Desk
Published: June 8, 2023
Share

അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ ജനവാസമേഖലയിലിറങ്ങി കുപ്രസിദ്ധി നേടിയ പുതിയ കാട്ടാന. അഗളി, അട്ടപ്പാടി മേഖലയിൽ കറങ്ങി നടക്കുന്ന കാട്ടാനയാണ് പുതിയ തലവേദന സൃഷ്ടിക്കുന്നത്. മാവിലെ മാങ്ങയുടെ മണമടിച്ചാൽ കാട്ടിൽ നിന്നോടിയെത്തുന്ന ഈ ആനയ്ക്ക് മാങ്ങാക്കൊമ്പൻ എന്നാണ് നാട്ടുകാരിട്ട പേര്.

മാമ്പഴക്കാലമായാൽ സ്ഥിരമായി ആന വരുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. രാത്രി മാവിൻച്ചോട്ടിലെത്തുന്ന ആന മാവ് കുലുക്കി പരമാവധി മാങ്ങ ഭക്ഷിച്ച ശേഷം പുലർച്ചെയോടെ മടങ്ങുന്നതായിരുന്നു രീതി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പകൽ സമയത്തും ആനയെ ജനവാസമേഖലയിൽ കാണുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മിനർവയിൽ സുരേഷിൻ്റെ വീട്ടുമുറ്റത്തെത്തിയ ആന മാങ്ങാ അകത്താക്കിയ ശേഷം പിന്നീട് കൃഷിയിടത്തിൽ പോയി നിലയുറപ്പിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി.

രാത്രി നാട്ടിലിറങ്ങുന്ന ആന മണം പിടിച്ച് മാവുകൾക്ക് അടുത്തെത്തും നിലത്ത് കിടക്കുന്ന മാങ്ങകൾ പെറുക്കി തിന്ന ശേഷം മാവ് കുലുക്കി ബാക്കി പഴുത്ത മാങ്ങകൾ കൂടി വീഴ്ത്തി തിന്നും. ഒരു മാവിൽ നിന്നും കിട്ടാവുന്നത്ര മാങ്ങ ഒപ്പിച്ച ശേഷം അടുത്ത മാവിൻച്ചോട്ടിലേക്ക് പോകുന്നതാണ് മാങ്ങാക്കൊമ്പൻ്റെ രീതി.

നാട്ടുകാരും വനംവകുപ്പിൻ്റെ ദ്രുതപ്രതികരണസംഘവും ചേർന്ന് ആനയെ തുരത്താൻ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും മാവ് വിട്ട് നൂറുമീറ്ററിൽ കൂടുതൽ ദൂരത്തേക്കൊന്നും പിൻവലിയാൻ മാങ്ങാക്കൊമ്പൻ തയ്യാറല്ല. പ്രകോപിതനായാൽ കൊമ്പും തലയും കുലുക്കി പാറ പോലെ നിൽക്കുന്നതാണ് മാങ്ങാക്കൊമ്പൻ്റെ രീതി.

മാങ്ങ കൂടാതെ ചക്കയും കൊമ്പന് പ്രിയങ്കരമാണ്. കഴിഞ്ഞ ദിവസം മരുതൻ ചാള ഊരിൽ എത്തിയ ആന വൈദ്യുതി വേലിയില്ലാത്ത പുരയിടങ്ങളിൽ കയറിയിറങ്ങിയാണ് പോയത്. ഊരിലെ കോണൻ്റെ വീട്ടിൽ കേറിയ ആന മേൽക്കൂരയിലെ ഓടുകൾ വലിച്ചു താഴെയിട്ടു. കാട്ടാനശല്യം തടയാൻ ഇവിടെ സോളാർ വേലികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം,

 

TAGGED:arikombanchakkakombanmangakombanpalakkad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഡോളോ’ കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി; വിമര്‍ശിച്ച് സുപ്രീംകോടതി  

August 19, 2022
News

ബിഗ് ടിക്കറ്റിലൂടെ ഭാഗ്യശാലി ഇത്തവണയും മലയാളി

October 26, 2022
News

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും;സ്വർണ്ണക്കപ്പിനരികിലേക്ക് 965 പോയിന്റുമായി തൃശൂർ

January 8, 2025
News

ലോകകപ്പ്: മാച്ച് ടിക്കറ്റ് മൊബൈൽ അപ്ലിക്കേഷനുമായി ഫിഫ

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?