EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ല; വീട് വെച്ച് നല്‍കാന്‍ സി.പി.ഐ.എം തയ്യാറെന്ന് മന്ത്രി വി.എന്‍ വാസവന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ല; വീട് വെച്ച് നല്‍കാന്‍ സി.പി.ഐ.എം തയ്യാറെന്ന് മന്ത്രി വി.എന്‍ വാസവന്‍
EntertainmentNews

കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ല; വീട് വെച്ച് നല്‍കാന്‍ സി.പി.ഐ.എം തയ്യാറെന്ന് മന്ത്രി വി.എന്‍ വാസവന്‍

Web News
Last updated: June 8, 2023 7:17 AM
Web News
Published: June 8, 2023
Share

വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍. സുധിയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുമെന്നും സി.പി.ഐ.എം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

സിപിഐഎം ജില്ലാ നേതാക്കള്‍ക്കൊപ്പം സുധിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജില്ലാ നേതാക്കള്‍ക്കൊപ്പം മന്ത്രി വി.എന്‍ വാസവന്‍ കൊല്ലം സുധിയുടെ വീട്ടില്‍ എത്തിയത്. അരമണിക്കൂറോളം ചെലവഴിച്ച മന്ത്രി കുടുംബത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ചും അന്വേഷിച്ചു. വീട് വെക്കാന്‍ തയ്യാറാണെന്ന് മന്ത്രി സുധിയുടെ ഭാര്യയെ അറിയിച്ചു.

‘പറക്കമുറ്റാത്ത കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളും വയോധികരായ അച്ഛനും അമ്മയും ഒപ്പം കിടപ്പാടം ഇല്ലാത്ത അവസ്ഥയാണെന്നും മനസിലാക്കി. വീടില്ലെങ്കില്‍ വീട് വെച്ചുകൊടുക്കുന്ന കാര്യം അവരോട് സംസാരിച്ചു. ഏതെല്ലാം തരത്തിലുള്ള സഹായം ആവശ്യമുണ്ടോ അതൊക്കെ ചെയ്യാന്‍ തയ്യാറാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്,’മന്ത്രി പറഞ്ഞു.

വിദേശ പര്യടനം കഴിഞ്ഞ് മന്ത്രി എത്തുമ്പോള്‍ സാസ്‌കാരിക വകുപ്പിനോട് കൂടി ആലോചിച്ച് കുടുംബത്തെ എങ്ങനെ സഹായിക്കാം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നീ താരങ്ങള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചിരിപ്പിക്കാന്‍ ഇനി ചീംസ് ഇല്ല; മീമുകളിലൂടെ പ്രശസ്തനായ നായ ക്യാന്‍സറിന് കീഴടങ്ങി

August 20, 2023
News

യുഎഇയിൽ അവശ്യവസ്തുക്കൾക്ക് വിലവർധിക്കില്ല; ഇടപെട്ട് സർക്കാർ

November 14, 2022
Entertainment

കല്യാണി പ്രിയദർശൻ- നസ്‌ലിൻ ചിത്രത്തിൻ്റെ ലൊക്കേഷനിൽ അതിഥിയായി മമ്മൂട്ടി

September 26, 2024
News

വന്ദേഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് വേണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി സ്പീക്കര്‍

September 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?