EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അരിക്കൊമ്പനെ നമുക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു; ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘അരിക്കൊമ്പനെ നമുക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു; ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
News

‘അരിക്കൊമ്പനെ നമുക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു; ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

News Desk
Last updated: June 5, 2023 8:57 AM
News Desk
Published: June 5, 2023
Share
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മയക്കുവെടിയേറ്റ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നു

അരിക്കൊമ്പനെ വീണ്ടും പിടികൂടി നാടുകടത്തിയത് ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കളമശ്ശേരി കോളേജിലെ പരിസ്ഥിതി ക്ലബ് ഉദ്‌ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ സംസാരിച്ച് വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു,നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് കൊണ്ടാക്കുന്നു, അവന് ഇഷ്ടമുള്ള സ്ഥലത്തല്ല. നമ്മൾ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാകുന്നു.മനുഷ്യൻ മനുഷ്യനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂമി കറങ്ങുന്നത് പോലും മനുഷ്യന് വേണ്ടിയാണെന്ന തരത്തിലാണ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്”. എന്നാൽ ഈ ചിന്താഗതിക്ക് മാറ്റം വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച അർദ്ധ രാത്രിയോടെ തമിഴ്‌നാട് സർക്കാർ മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് തിരുന്നേൽ വേലി കടുവ സങ്കേതത്തിലേക്ക് മാറ്റും. കാട് വിട്ട് ജനവാസ മേഖലയിൽ പ്രവേശിച്ചതോടെയാണ് മയക്കുവെടി ഉപയോഗിച്ച് പിടികൂടേണ്ടി വന്നത്. ശേഷം കാലുകൾ ബന്ധിച്ച് എലിഫന്റ് ആംബുലൻസിൽ കയറ്റിയാണ് കടുവ സങ്കേതത്തിലെത്തിക്കുന്നത്.

ഇടുക്കി ചിന്നക്കനാലിൽ ഭീതിപടർത്തിയ അരിക്കൊമ്പനെ കഴിഞ്ഞ ഏപ്രിൽ 29 നാണു മയക്കുവെടി നൽകി പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്ന് വിട്ടത്. ഉൾക്കാടിലേക്ക് പ്രവേശിച്ചെങ്കിലും ദിവസങ്ങൾക്കകം അരിക്കൊമ്പൻ കാടിറങ്ങി തമിഴ്‌നാട് അതിർത്തിയിലെ ജനവാസ കേന്ദ്രത്തിലെത്തി. പിനീട് കമ്പം ജനവാസ കേന്ദ്രത്തിലെത്തി ഒട്ടേറെ നാശ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

TAGGED:arikkombankeralaTamilnadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍

November 12, 2023
News

മഅദനി കേരളത്തിലേക്കില്ല, അകമ്പടി ചെലവ് കുറയ്ക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

May 1, 2023
News

അൽ അൻസാരി എക്‌സ്‌ചേഞ്ച് സമ്മർ പ്രമോഷനിൽ കോടിപതിയായി ഇന്ത്യക്കാരൻ

September 20, 2022
News

പാകിസ്ഥാനിലെ പള്ളി ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ

January 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?