EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അപകടത്തിന്റെ കാരണം കണ്ടെത്തി’; ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘അപകടത്തിന്റെ കാരണം കണ്ടെത്തി’; ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
News

‘അപകടത്തിന്റെ കാരണം കണ്ടെത്തി’; ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

Web News
Last updated: June 4, 2023 5:23 AM
Web News
Published: June 4, 2023
Share

ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

‘അപകടത്തിന്റെ മൂലകാരണം കണ്ടുപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥലത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. ഇന്ന് തന്നെ ട്രാക്കുകള്‍ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. എല്ലാ മൃതദേഹങ്ങളും മാറ്റിയിട്ടുണ്ട്. ബുധനാഴ്ചയോടെ അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെ നടന്നാല്‍ ട്രെയിന്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കും,’മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

തെറ്റായ പോയിന്റിംഗ് മൂലമാണ് ട്രെയിന്‍ മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങിയതെന്ന് സൂചനയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്‍സ്പക്ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ആയിരത്തിലേറെ തൊഴിലാളികള്‍ ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മറിഞ്ഞ 21 കോച്ചുകളും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 288 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെങ്കിലും മരണ സംഖ്യ അതിലും ഉയരെയാണെന്ന് സംശയമുണ്ടെന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ പറഞ്ഞു. 1000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ ബോഗികള്‍ പാളത്തില്‍ നിന്ന് നീക്കിത്തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ ഒരു ലൈനില്‍ മാത്രം ഗതാഗതം തുടങ്ങാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

TAGGED:OdishaTrain Accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അപേക്ഷകര്‍ 90 ദിവസത്തികം തിരിച്ചറിയല്‍ രേഖ കൈപ്പറ്റണമെന്ന് യുഎഇ

August 24, 2022
News

ലോക്സഭ തിരഞ്ഞെടുപ്പ്: സിപിഎം പ്രചരണ പരിപാടികൾ സംബന്ധിച്ച സംസ്ഥാന സമിതി യോഗം ഇന്ന്

August 10, 2022
News

കേരളപ്പിറവി ദിനത്തിൽ മദർഷിപ്പ് ‘വിവിയാന’ കേരളക്കര തൊടും

November 1, 2024
News

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതി കവർച്ചയ്ക്ക് ഇരയായി

December 24, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?