EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെഡല്‍ ഏറ്റുവാങ്ങി കര്‍ഷക നേതാക്കള്‍; ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താത്കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെഡല്‍ ഏറ്റുവാങ്ങി കര്‍ഷക നേതാക്കള്‍; ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താത്കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍
News

മെഡല്‍ ഏറ്റുവാങ്ങി കര്‍ഷക നേതാക്കള്‍; ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താത്കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍

Web News
Last updated: May 30, 2023 2:30 PM
Web News
Published: May 30, 2023
Share

ഗുസ്തി താരങ്ങള്‍ മെഡല്‍ ഗംഗയില്‍ ഒഴുക്കുന്നത് തടഞ്ഞ് കര്‍ഷക നേതാക്കള്‍. മെഡലുകള്‍ ഗുസ്തി താരങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഏറ്റുവാങ്ങി. ബികെയു നേതാവ് രാകേഷ് ടികായത്ത് അടക്കമുള്ള നേതാക്കളാണ് ഗുസ്തി താരങ്ങളെ അനുനയിപ്പിച്ചത്.

അഞ്ച് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകണമെന്ന പ്രതീക്ഷയിലാണ് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന് താത്കാലികമായി പിന്മാറിയത്.

#WATCH | Naresh Tikait arrives in Haridwar where wrestlers have gathered to immerse their medals in river Ganga as a mark of protest against WFI chief and BJP MP Brij Bhushan Sharan Singh over sexual harassment allegations. He took medals from the wrestlers and sought five-day… pic.twitter.com/tDPHRXJq0T

— ANI (@ANI) May 30, 2023

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ ഒരുമാസത്തിലേറെയായി തെരുവില്‍ സമരം ചെയ്യുന്നത്. ബിജെപി എം.പി കൂടിയായ ബ്രിജ് ഭൂഷണ്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ലൈംഗികമായി അതിക്രമിച്ചെന്ന ഗുസ്തി താരങ്ങളുടെ പരാതിയില്‍ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങളുടെ നടപടി.

പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ദിവസം സമരം കടുപ്പിച്ച താരങ്ങള്‍ ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായിരുന്നു. മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.

ഗുസ്തി താരങ്ങളുടെ സമരത്തെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു മാസമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ആവശ്യത്തെ ഇതുവരെ കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് കൂടിയാണ് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തിലെത്തിയത്. നീതി ലഭിക്കുന്നതുവരെ നിരാഹാര സമരം ഇരിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.

TAGGED:Sakshee MalikkhSANGITA PHOGATvinesh phogatwrestlers protest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഗ്രാൻഡ് ഓണം 2015 വർണാഭമായി ആഘോഷിച്ചു
  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു

You Might Also Like

DiasporaNews

ട്രേഡിംങിലൂടെ പണം ഉണ്ടാക്കിയവരുണ്ട്…നഷ്ടപ്പെട്ടവരും ഏറെയാണ്

November 15, 2024
News

റിയാസ് മൗലവി വധക്കേസ്: വർഗ്ഗീയ കമൻ്റുകളിട്ടവർക്കെതിരെ പൊലീസ് കേസെടുത്തു

March 31, 2024
News

യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും

January 21, 2023
News

യുഎഇയിൽ 366 പുതിയ കോവിഡ് കേസുകൾ കൂടി

September 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?