EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ചെയ്തത് തീവ്രവാദ പ്രവര്‍ത്തനം; വ്യാജ വീഡിയോ പ്രചരിപ്പിച്ച നിഖില്‍ മനോഹറിനെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് വി ശിവന്‍കുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ചെയ്തത് തീവ്രവാദ പ്രവര്‍ത്തനം; വ്യാജ വീഡിയോ പ്രചരിപ്പിച്ച നിഖില്‍ മനോഹറിനെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് വി ശിവന്‍കുട്ടി
News

ചെയ്തത് തീവ്രവാദ പ്രവര്‍ത്തനം; വ്യാജ വീഡിയോ പ്രചരിപ്പിച്ച നിഖില്‍ മനോഹറിനെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് വി ശിവന്‍കുട്ടി

Web News
Last updated: May 29, 2023 8:27 AM
Web News
Published: May 29, 2023
Share

ബിജെപി പഞ്ചായത്തംഗമായ യൂട്യൂബര്‍ വ്യാജ വീഡിയോ ഉണ്ടാക്കിയ സംഭവം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു റിസള്‍ട്ട് പിന്‍വലിച്ചതായി യൂട്യൂബര്‍ വ്യാജ വീഡിയോ തയ്യാറാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സമൂഹത്തിന് എതിരായ കാര്യമാണ് ഇയാള്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബിജെപി മെമ്പര്‍കൂടിയായ നിഖില്‍ മനോഹറാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.

‘ഏറ്റവും വലിയ സമൂഹത്തിന് എതിരായ കാര്യമാണ് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ഒരു തീവ്രവാദ പ്രവര്‍ത്തനമാണ് ചെയ്തിരിക്കുന്നത്. തീവ്രവാദികള്‍ ചെയ്തതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പാടുണ്ടോ എന്ന് അവരുടെ നേതൃത്വം പരിശോധിക്കണം. നിയമപരമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.

വി കാന്‍ മീഡിയ ( we can media ) എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. പരീക്ഷാഫലത്തില്‍ അപാകതകള്‍ ഉണ്ട്, അതിനാല്‍ പരീക്ഷാഫലം പിന്‍വലിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് നിഖില്‍ വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരത്തില്‍ ഒരു വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

TAGGED:fake videoV Sivankutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉക്രൈനില്‍

February 20, 2023
News

സ്ത്രീധനം നല്‍കാന്‍ റുവൈസ് സമ്മര്‍ദ്ദം ചെലുത്തി; കഴിയുന്നത്ര നല്‍കാമെന്ന് പറഞ്ഞിട്ടും കേട്ടില്ല. ഷഹനയുടെ സഹോദരന്‍

December 7, 2023
News

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കലിന് ജീവപര്യന്തം

June 17, 2023
News

ഉമ തോമസിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്;കുറച്ച് ദിവസങ്ങൾ കൂടി വെന്റിലേറ്ററിൽ തുടരും

December 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?