EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹോട്ടലുടമയുടെ മൃതദേഹത്തിന് ഏഴ് ദിവസം പഴക്കം; ട്രോളി ബാഗ് കൊണ്ടു പോകുന്ന സിസിടിവി ദൃശ്യം പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹോട്ടലുടമയുടെ മൃതദേഹത്തിന് ഏഴ് ദിവസം പഴക്കം; ട്രോളി ബാഗ് കൊണ്ടു പോകുന്ന സിസിടിവി ദൃശ്യം പുറത്ത്
News

ഹോട്ടലുടമയുടെ മൃതദേഹത്തിന് ഏഴ് ദിവസം പഴക്കം; ട്രോളി ബാഗ് കൊണ്ടു പോകുന്ന സിസിടിവി ദൃശ്യം പുറത്ത്

Web News
Last updated: May 26, 2023 7:11 AM
Web News
Published: May 26, 2023
Share

അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെത്തിയ, ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമെന്ന് മലപ്പുറം എസ്.പി സൂരജ് ദാസ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികള്‍ ഉണ്ടെന്ന് കണ്ടെത്തുന്നതായും കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ഉള്ളതായും അദ്ദേഹം പറയുന്നു. കേസില്‍ മൂന്ന് പേരാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.

ചെന്നൈയില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് കേസിലെ പ്രതകളെന്ന് സംശയിക്കുന്ന ഷിബിലി, ഫര്‍ഹാന എന്നിവരെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരിക്കും നടക്കുകയെന്നും എസ്.പി അറിയിച്ചു.

സംഭവത്തില്‍ മേയ് 19ന് പ്രതികള്‍ ട്രോളി ബാഗ്  കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മെയ് 19ന് വൈകീട്ട് 3.09നും 3.11നും ഇടയിലുള്ള സമയത്താണ് മൃതദേഹം ഉള്ള ട്രോളി ബാഗുമായി കാറില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണുന്നത്. പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ബാഗുകള്‍ കൊണ്ട് വെക്കുന്നതും തുടര്‍ന്ന് ഇവര്‍ കാറുമായി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

അട്ടപ്പാടി ചുരത്തിന് സമീപത്ത് വെച്ചാണ് ഹോട്ടലുടമയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. എരിഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ മുറിയില്‍ സിദ്ദീഖിന്റെ പേരില്‍ രണ്ട് മുറിയെടുത്തിരുന്നു. സിദ്ദീഖിന്റെ അക്കൗണ്ട് വഴി പണമിടപാട് നടന്നതായി മകന്‍ പറഞ്ഞു. സിദ്ദീഖിനെ കാണാതയതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

TAGGED:Attappadihotel owner killed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എസ് എഫ് ഐയെ നിയന്ത്രിക്കാൻ നിർദേശം നൽകി സിപിഎം, കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം

June 20, 2023
News

കംപ്യൂട്ടറില്‍ ആദ്യത്തെ മലയാളം ലിപിയുടെ പിതാവ്; ഫാദര്‍ ജോര്‍ജ് പ്ലാശ്ശേരി വിടപറഞ്ഞു

February 9, 2024
News

തീയിട്ട ശേഷം അതേ ട്രെയിനിൽ കണ്ണൂരെത്തി; ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്

April 6, 2023
News

ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ

October 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?