EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബജ്‌റംഗദളിനെ നിരോധിച്ചില്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന വഞ്ചന; കര്‍ണാടക സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കണമെന്ന് മുസ്ലീം സംഘടനാ നേതാവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബജ്‌റംഗദളിനെ നിരോധിച്ചില്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന വഞ്ചന; കര്‍ണാടക സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കണമെന്ന് മുസ്ലീം സംഘടനാ നേതാവ്
News

ബജ്‌റംഗദളിനെ നിരോധിച്ചില്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന വഞ്ചന; കര്‍ണാടക സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കണമെന്ന് മുസ്ലീം സംഘടനാ നേതാവ്

Web News
Last updated: May 22, 2023 8:17 AM
Web News
Published: May 22, 2023
Share

ബജ്‌റംഗദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനാ നേതാവ് മൗലാന അര്‍ഷദ് മദനി. അധികാരത്തിലെത്തിയ ശേഷം ബജ്‌റംഗദളിനെ നിരോധിച്ചില്ലെങ്കില്‍ അത് ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയാണെന്നും അര്‍ഷദ് മദനി പറഞ്ഞു.

70 വര്‍ഷം മുന്നേ കോണ്‍ഗ്രസ് ബജ്‌റംഗദളിനെ നിരോധിക്കേണ്ടതായിരുന്നുവെന്നും അര്‍ഷദ് മദനി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

‘പ്രകടന പത്രികയില്‍ ബജ്‌റംഗദളിനെ നിരോധിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പറയുന്നുണ്ട്. ഈ തീരുമാനം 70 വര്‍ഷം മുമ്പ് എടുത്തിരുന്നെങ്കില്‍ രാജ്യം ഇങ്ങനെ നശിക്കില്ലായിരുന്നു. പ്രകടനപത്രികയില്‍ ഇങ്ങനെയൊരു കാര്യം ഉള്‍പ്പെടുത്തിയപ്പോള്‍ അത് തെറ്റാണെന്ന് പലരും അലമുറയിട്ടു. എന്നാല്‍ അത് ഒരിക്കലും തെറ്റായിരുന്നില്ല. പകരം നടപ്പാക്കേണ്ടിയിരിക്കുന്നു,’അര്‍ഷദ് മദനി പറഞ്ഞു.

പ്രകടനപത്രികയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ തീരുമാനത്തിന് ശിക്ഷ അവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ ലഭിക്കും എന്നായിരുന്നു മോദി പറഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കാണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പ്രകടനപത്രികയില്‍ പറഞ്ഞ പ്രധാന അഞ്ച് കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്തിരുന്നു.

തന്റെ വാഹന വ്യൂഹംകടന്നുപോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടയരുതെന്ന് സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി. ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10കിലോ അറിവീതംനല്‍കുന്ന അന്ന ഭാഗ്യ പദ്ധതി. തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങള്‍ക്ക് രണ്ട് വര്‍ഷം പ്രതിമാസം 3000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് പ്രതിമാസം 1500 രൂപയും നല്‍കുന്ന യുവനിധി. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. കുടുംബ നാഥകള്‍ക്ക് ഓരോമാസവും 2000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി എന്നീ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.

ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പൊതു സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സമ്മാനമെന്ന നിലയില്‍ പുസ്തകങ്ങള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

TAGGED:Bajrang DalCongressKarnataka Assembly
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

‘സോ, ദ വണ്ടർ ബിഗിൻസ്’; പ്രെഗ്നൻസി ടെസ്റ്ററിന്റെ ഫോട്ടോ പങ്കുവച്ച് പാർവ്വതിയും സയനോരയും നിത്യയും

October 28, 2022
News

ഒമാനിൽ എട്ടാമത് ഈത്തപ്പഴ ഉത്സവത്തിന് തുടക്കമായി

October 31, 2022
News

അബുദാബിയിൽ സൗജന്യ പാർക്കിംഗ്, ടോൾ പ്രഖ്യാപിച്ചു

October 6, 2022
News

ഗൾഫിൽ നിന്നും കേരളത്തിലേക്ക് പുതിയ സർവ്വീസുമായി ഇൻഡിഗോ എയർലൈൻസ്

March 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?